You are Here : Home / USA News

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ 40 മണിക്കൂർ ആരാധന

Text Size  

Story Dated: Tuesday, May 17, 2016 11:33 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ മെയ് 26 വ്യാഴാഴ്ച വൈകുന്നേരം 7.00 നുള്ള ദിവ്യബലിയോടെ ആരംഭിക്കും. അമേരിക്കൻ ഐക്യനാടുകളിൽ ഇദം പ്രദമായി ആരംഭിച്ച നാല്‍പ്പതു മണിക്കൂര്‍ ആരാധന ഈവർഷം, ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് കുരുണയുടെ വർഷം പ്രമാണിച്ച് കുരുണയെ അടിസ്ഥാനമാക്കിയുള്ള ശുശ്രൂഷകളും, ദമ്പതിമാർക്കും കുടുംബങ്ങൾക്കുവേണ്ടിയും, സന്യസ്തർക്കും, ദൈവവിളിക്കുമായും പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കും.

 

ഷിക്കാഗോ ക്നാനായ കത്തോലിക്ക വികാരി ജെനറാൾ മോൺ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. ബാബു മടത്തിപറമ്പിൽ, റവ. ഫാ. പോൾ ചാലിശ്ശേരി, അസി. വികാരി റവ. ഫാ. ജോസ് ചിറപ്പുറത്ത്, തുടങ്ങിയ അഭിഷിക്തരും, വിവിധ കൂടാര യോഗങ്ങള്‍, മിനിസ്ട്രികള്‍, ജീസസ് യൂത്ത്, സഹോദര ഇടവക സമൂഹങ്ങള്‍, മതബോധന വിദ്യാർത്ഥികൾ, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ് ആരാധനക്ക് നേതൃത്വം നൽക്കുന്നത്.

എല്ലാദിവസവും ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വചനസന്ദേശം, ദിവ്യകാരുണ്യ ധ്യാനം, അഭിഷേക പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച വൈകുന്നേരം 5.00 ന് മോൺ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. പോൾ ചാലിശ്ശേരി, ഫൊറോനാ ഇടവക വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, എന്നിവരുടെ സഹകാർമികത്വത്തിലുമുള്ള ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും സമാപനവും നടക്കും. ഇടവകയുടെ പത്താം വാഷികത്തിൽ, ദൈവത്തിന്റെ കരുണയുടെ മുമ്പിൽ കൂപ്പുകരങ്ങളോടെ ആരാധിക്കുവാനും, തിരുവചനങ്ങൾ ശ്രവിക്കുവാനും, കരുണയുടേയും ജൂബിലിവർഷത്തിന്റേയും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ക്ഷണിക്കുന്നുവെന്ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത്, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ഫിലിപ്പ് പുത്തെൻപുരയിൽ, ജോർജ്ജ് പുള്ളോർക്കുന്നേൽ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.