You are Here : Home / USA News

ഡാലസ് സൗഹൃദവേദിയുടെ മാതൃ ദിനാഘോഷം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, May 17, 2016 11:45 hrs UTC

ഡാലസ്: മെയ് മാസം 9 ഞായറാഴ്ച ഡാലസ് സൗഹൃദവേദിയുടെ മാതൃ ദിനാഘോഷം വര്‍ണ്ണ പോലിമയേറിയ കലാപരിപാടികള്‍ പ്രവാസി മലയാളികളുടെ മനസ്സുകളില്‍ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. ചലച്ചിത്ര ഹാസ്യ നടന്‍ പരേതനായ കലാഭവ മണിയുടെ ശബ്ധാനുകരണവും, അഭിനയാനുകരണവും തെല്ലും വ്യത്യാസവും കൂടാതെ അവതരിപ്പിച്ചു കാട്ടിയ ശ്രീ. സജി കോട്ടയടിയിലിന്റെ ഹാസ്യാനുകരണ വൈഭവം തികച്ചും പ്രേക്ഷകരെ അതിശയിപ്പിച്ചു. പല സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചു തിരികെ പ്രവാസ ജീവിതിത്തിലേക്ക് വീണ്ടും തിരികെ കുടുംബ സമേതം എത്തിയ ശ്രീ.സജി ഡാലസ് സൗഹൃദ വേദിയിലെ ഒരു സജീവ പ്രവര്‍ത്തകനാണ്. ഡാലസിലെ പ്രധാന ഗായകനായ ശ്രീ.സുകു വര്‍ഗീസ്, ശ്രീമതി.അനു ജെയിംസ്.റൂബി തോമസ് തുടങ്ങിയവരുടെ ശ്രുതി മധുരമായ ഗാനങ്ങളും, ഡാളസിലെ പ്രശസ്ത ഡാന്‍സ് സ്‌കൂള്‍ ആയ റിഥം ഓഫ് ഡാന്‍സ് അവതരിപ്പിച്ച പുതുമയേറിയ ഗ്രൂപ്പ് ഡാന്‌സുകളും സദസ്സ് നീണ്ട കൈയടിയോടു കൂടി അഭിനന്ദനം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.