You are Here : Home / USA News

ന്യൂജേഴ്‌സി ­ സ്റ്റാറ്റന്‍ ഐലന്ഡ് ക്‌നാനായ മിഷനില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ മേയ് 22 ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 18, 2016 10:42 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ­ സ്റ്റാറ്റന്‍ ഐലന്ഡ് െ്രെകസ്റ്റ് ദി കിംഗ്­ ക്‌നാനായ കത്തോലിക്കാ മിഷനിലെ ക്രിസ്തുരാജന്റെ ആഘോഷമായ തിരുനാള്‍ മേയ് 22 ഞായറാഴ്ച്ച കൊണ്ടാടുന്നു. കൈപ്പുഴ ഫൊറോനാ വികാരി റവ. ഫാ. തോമസ്­ പ്രലേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങള്‍ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1.30 ന് ഇസിലിന്‍ സെന്റ്­ സിസിലിയാ ദൈവാലയത്തില്‍ വച്ചാണ് നടത്തപ്പെടുക. തിരുനാള്‍ സന്ദേശം നല്‍കുന്നത് പ്രമുഖ സംഗീതജ്ഞനും വാഗ്മിയുമായ ഫാ. തദേവൂസ് അരവിന്ദത്ത് ആയിരിക്കും.

 

സെന്റ്­ സിസിലിയാ ഇടവക വികാരി ഫാ. തോമസ്­ നടുവിലേടത്ത് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദത്തിന് കാര്‍മ്മികത്വം വഹിക്കും. ഫാ. റെനി കട്ടേല്‍ (മിഷന്‍ ഡയറക്ടര്‍), അലക്‌സ് നെടുംതുരുത്തില്‍ (കൈക്കാരന്‍ & പ്രസുദേന്തി), മനോജ്­ നടുപ്പറമ്പില്‍ (കൈക്കാരന്‍), ജെയ്‌സണ്‍ വടക്കേടം (പ്രസുദേന്തി), സണ്ണി തേക്ക്‌നില്‍ക്കുന്നതില്‍ (പ്രസുദേന്തി), ജോസ് വടക്കേടം (പ്രസുദേന്തി), ഡേവിഡ് മൈക്കുഴിയില്‍ (പ്രസുദേന്തി) എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കും. ക്‌നാനായ വോയിസിനു വേണ്ടിഅനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.

അഡ്രസ്­: 45 Wilus way (51 Vernam St.) New Jersey 08830

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.