You are Here : Home / USA News

ശ്രേയസ് ആന്റണിയുടെ മൃതദേഹം ബുധനാഴ്ച വൈകീട്ട് പൊതുദര്‍ശനത്തിനു വെക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 18, 2016 10:53 hrs UTC

ഡാളസ്: മെയ് 15 ഞായറാഴ്ച ഉച്ചക്ക് ഡാളസിലേക്ക് റെ എമ്പാര്‍ഡില്‍ അപകടത്തില്‍ മുങ്ങിമരിച്ച ശ്രേയസ് ആന്റണിയുടെ മൃതദേഹം മെയ് 18 ബുധനാഴ്ച വൈകീട്ട് 6.30 മുതല്‍ 7.30 വരെ സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വേക്ക് സര്‍വ്വീസും ഉണ്ടായിരിക്കും. റവ.ഫാ.സിനു ജോസഫ് വേക്ക് സര്‍വ്വീസിനു മുഖ്യ കാര്‍മ്മികത്വം വഹിക്കും. വെള്ളിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം തൃശ്ശൂരില്‍ സംസ്‌ക്കരിക്കും. തൃശ്ശൂര്‍ ചിറക്കല്‍ മാളിയേക്കല്‍- മേരി ദമ്പതിമാരുടെ മകനാണ് ശ്രേയസ് ആന്റണി(28). ശ്രുതി ആന്റണി ഏക സഹോദരിയാണ്. നാലു വര്‍ഷം മുമ്പാണ് ഉപരിപഠനാര്‍ത്ഥം മിഷിഗണില്‍ എത്തിയത്. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി ഡിട്രോയ്റ്റ് ജി.എം. കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ജനുവരി വിവാഹനിശ്ചയം നടത്തിയ പ്രതിശ്രുത വധുവിന്റെ ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മിഷിഗണില്‍ നിന്നും വെള്ളിയാഴ്ചയാണ് ഡാളസ്സില്‍ എത്തിയത്. ഞായറാഴ്ച കൂട്ടുക്കാരുമൊത്ത് ലേക്കില്‍ എത്തി നീന്തുന്നതിനായി ലേക്കിലേക്ക് ചാടിയതാണ്. നീന്തല്‍ നല്ലതുപോലെ വശമുണ്ടായിരുന്ന ശ്രേയസ്സ് എന്തുകൊണ്ടോ വെള്ളത്തില്‍ മുകളില്‍ എത്തിയില്ല. കൂട്ടുക്കാര്‍ സഹായത്തിനായി ലേക്കില്‍ ചാടിയെങ്കിലും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. കുളിക്കാന്‍ ചാടിയ സ്ഥലം അപകടമേഖലയാണെന്നുള്ള മുന്നറിയിപ്പ് ശ്രദ്ധിക്കാതിരുന്നതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 5 മണിക്ക് മൃതദേഹം കണ്ടെടുത്തു. മൃതദേഹം തൃശൂരിലേക്കു കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി കുടുംബസുഹൃത്ത് സണ്ണി മാളിയേക്കല്‍ അറിയിച്ചു.

wake service: May 18- AT 6.30 PM to 7.30 PM Place: New Hope Funeral Home-U.S. 80 Sunnyvale. കൂടുതല്‍ വിവരങ്ങള്‍ക്ക്:സണ്ണി മാളിയേക്കല്‍: ആന്റണി(തൃശ്ശൂര്‍): 919961477415

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.