You are Here : Home / USA News

കണ്ണീരിൽ കുതിർന്ന പ്രവാസി കൂട്ടായ്മ ! ഗവർണർ ഓഫീസിലേക്ക് പ്രതിഷേധ റാലി

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Wednesday, May 18, 2016 11:06 hrs UTC

പെറ്റു വളർത്തിയ മകന്റെ വേർപാടിൽ മനം നൊന്തു നീറി കഴിയുന്ന അമ്മയും കുടുംബവും, സ്വപുത്രന്റെ ആത്മാവിനു നീതി നേടി കൊടുക്കുവാൻ ഇറങ്ങിത്തിരിച്ച മാതാവ്, കൊട്ടിയടക്കപ്പെട്ട വാതിലുകൾക്ക് മുൻപിൽ പകച്ചു നിന്ന ആ അമ്മയുടെ മുന്നിലേക്ക് പെയ്തിറങ്ങിയത് കാരുണ്യത്തിന്റെ കനിവ്! കണ്ണീരിൽ കുതിർന്ന കൈത്താങ്ങുമായി ഒരു വലിയ ജനസമൂഹം, മലയാളിയുടെ മനസാക്ഷി മരവിച്ചിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ബഹുജന മുന്നേറ്റം അമേരിക്കൻ മലയാളിയുടെ 60 ൽ പരം വർഷങ്ങളിലെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാട്, ഇടറുന്ന കൺ്ഠങ്ങൾ തൊണ്ടയിൽ കുടുങ്ങുന്ന ഗദ്ഗദങ്ങൾ, എങ്ങനെയൊക്കെ വിശദീകരിച്ചാലും തീരില്ല, ഒരു വാക്കുകളും മതിയാവില്ല ആ വികാര നിർഭരമായ പ്രകടനങ്ങൾ വിവരിക്കുവാൻ!

 

അമേരിക്കയുടെ നാനാ ഭാഗങ്ങളിൽ നിന്നും അകാല മൃത്യു അടഞ്ഞ പ്രവീൺ വർഗീസിന്റെ അമ്മയ്ക് വേണ്ടി ജിബി തോമസ്‌ മോളോപ്പറമ്പിൽ വിളിച്ചു ചേർത്ത നാഷണൽ കമ്മ്യുണിറ്റികോൺഫ്രൻസ് കോളിലേക്ക് ഫോൺ വിളികളുടെ അണ മുറിയാത്ത പ്രവാഹമായിരുന്നു, കോളുകളുടെ ബാഹുല്യം നിമിത്തം പലർക്കും കോളിൽ കയറാനായില്ല, പക്ഷെ പങ്കെടുത്തവർക്കൊക്കെ ഒന്നേ പറയുവാനുണ്ടായിരുന്നുള്ളൂ ഈ അമ്മയോടു കൂടെ ഏതറ്റം വരെയും ഞങ്ങളുണ്ട് എന്നത്, ജാതിയും മതവും വർഗ്ഗവും ഒന്നും ഒരു തടസ്സമായില്ല ആ അമ്മയുടെ കണ്ണ്നീരിനു മുൻപിൽ, ഫോമയോ ഫോക്കാനയോ മറ്റു സംഘടനകളോ ഒന്നും ഒരു പരിധികൾ ആയില്ല, പ്രാർത്ഥനയോടെ തുടക്കം കുറിച്ച ഫാദർ ലിജൂ പോൾ,

മെക്സിക്കൊയിൽ സന്ദർശനത്തിൽ ആയിരുന്ന ഫോമ മുൻ പ്രസിഡന്റ്‌ ജോൺ ടൈറ്റസ്, ഭാര്യ കുസുമം ടൈറ്റസ്, മസ്കറ്റിൽ നിന്നും തോമസ്‌ കോശി, കൊച്ചിയിൽ നിന്നും അലക്സ്‌ കോശി, ഫിലിപ്പ് ചാമത്തിൽ, ഫോമ ഫൊക്കാന മുൻ പ്രസിഡന്റ്‌ ശശിധരൻ നായർ, ഫോമ മുൻ പ്രസിഡന്റ്‌ ജോർജ് മാത്യു, ഫോമ മുൻ ജനറൽ സെക്രട്ടറിമാരായ അനിയൻ ജോർജ് , ജോൺ സി വർഗീസ്, ഗ്ലാഡ്സൺ വർഗീസ്, ഫോമ വൈസ് പ്രസിഡന്റ് വിൻസൺ പാലത്തിങ്കൽ, കേരള ചേമ്പെർ ഓഫ് കോമേഴ്സ് ചെയർമാൻ തോമസ്‌ മൊട്ടക്കൽ, ദിലീപ് വർഗീസ്, ഗോപിനാഥൻ നായർ, ഫൊക്കാനയുടെ മുൻ പ്രസിഡന്റ്‌ ജെ മാത്യു, ഫൊക്കാന റീജിണൽ വൈസ് പ്രസിഡന്റ്‌ എറിക് മാത്യു, മാധ്യമ രംഗത്ത് നിന്ന് ശിവൻ മുഹമ്മ, ഡോക്ടർ ജോർജ് കാക്കനാട്ട്, ജോയ്ച്ചൻ പുതുക്കുളം, കൃഷ്ണ കിഷോർ, ജോസ് കാടാപ്പുറം, താജ് മാത്യു, പി പി ചെറിയാൻ, സണ്ണി പൗലോസ്‌, മധു രാജൻ, രാജു പള്ളത്ത്, സുനിൽ ട്രൈസ്റ്റാർ,

 

ജോസഫ്‌ ഇടിക്കുള, ഷിജോ പൗലോസ്‌, ടോം തരകൻ, തെരേസ ടോം. സരോജാ വർഗീസ് , എ സി ജോർജ്. ഫോമ ജുഡിഷ്യൽ കൌൺസിൽ ചെയർമാൻ പോൾ സി മത്തായി, ഫോമ ജുഡിഷ്യൽ കൌൺസിൽ മെമ്പർമാരായ അലക്സ്‌ ജോൺ, യോഹന്നാൻ ശങ്കരത്തിൽ, ഫിലിപ്പ് മഠത്തിൽ,രാജു ഫിലിപ്പ്, രാജ് കുറുപ്പ്, ഡോക്ടർ ജേക്കബ്‌ തോമസ്‌, കുഞ്ഞ് മലയിൽ, ഷാജി മാത്യു,തോമസ്‌ മാത്യു( അനിയൻ ). , സബു സഖറിയ, രാജു വർഗീസ്, , അലക്സ്‌ ജോൺ, കലാ ഷാഹി, ദയ കാമ്പിയിൽ, ലുക്കോസ് പൈനുംകൻ, ഔസെഫ് വർക്കി, ജെയിംസ്‌ പുളിക്കൽ, റജി ചെറിയാൻ, ആശ മാത്യു,ജോസി കുരിശിങ്കൽ, ടോബി മഠത്തിൽ, ബിജു ഫിലിപ്പ്, സണ്ണി വള്ളികുളം, ജോമോൻ കളപ്പുരക്കൽ, ബീന വള്ളിക്കുളം, ജിമ്മി വാച്ചാച്ചിറ (അറ്റോർണി), ഹരി നമ്പൂതിരി, ബിനു മാമ്പിള്ളി , തോമസ്‌ ജോൺ, ലാലി കളപ്പുരക്കൽ, സണ്ണി എബ്രഹാം , റിനി പൗലോസ്‌, റോയ് ചെങ്ങന്നൂർ ചെറിയാൻ കോശി തുടങ്ങിയവരും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ജെ എഫ് എ ചെയർമാനുമായ തോമസ് കൂവള്ളൂർ, രഞ്ജൻ എബ്രഹാം, അച്ചൻ കുഞ്ഞ്, യു എ നസീർ, പോൾ കുറ്റിക്കാട്ട് , ഏലിയാസ്‌ പോൾ, ജോ പണിക്കർ, താരാ സാജൻ, ബിനു ജോസഫ്‌, ബേബി മണക്കുന്നേൽ, വസന്ത് നമ്പ്യാർ,

 

ജോൺസൻ കണ്ണൂക്കാടൻ, ബിജി സി മണി,ജോണി കുട്ടി പിള്ളവീട്ടിൽ,ജോണി ചാക്കോ,സജു ജോസഫ്‌, ജോസഫ്‌ ഔസോ, റോഷൻ ജോൺ, ടോജോ തോമസ്‌, ബിജു തോമസ്‌, സജി പോൾ. വിവിധ അസോസിയേഷനുകളെ പ്രതി നിധീകരിച്ച് നിഷാ മാത്യൂസ്‌,ജോസ് തെക്കേടം, ഷൈനി ഹരിദാസ്‌ , ബിനു, സിബി ചെറിയാൻ, ഷീബ ജോൺ, സിബി ഫിലിപ്പ്, ജൂബി, പ്രിയ മേനോൻ, വാണി മുരളി, ജൈമോൾ തോമസ്‌, മെർലിൻ കുന്നേൽ, ഷീബ പുന്നൂസ്, മീര രാജു, സുബി ബിനോയ്‌, ഐ ബി ജേക്കബ്‌, രുഗ്മിണി പദ്മകുമാർ, മാലിനി നായർ, ഷീല ശ്രീകുമാർ, സ്വപ്ന,രാജേഷ്‌ തുടങ്ങി അൻപതിൽ പരം വനിതാ നേതാക്കൾ. പ്രവീൺ വർഗീസ് ആക്ഷൻ കൌൺസിലിനു വേണ്ടി മിനി എബ്രഹാം, നിഷാ മാത്യൂസ്‌, സുസൻ, സുഭാഷ് ജോർജ്, ജോസ് മനക്കൽ, ബിജു വർഗീസ്, സഞ്ജു, ജോയ്, വിനോദ് വർഗീസ്, സോബിൻ, ആനി ,ജൂലിയ തുടങ്ങിയവരും പങ്കെടുത്തു.,

 

പ്രശസ്ത ഗായകൻ എം ജി ശ്രീകുമാർ, പിന്നണി ഗായിക രഞ്ജിനി ജോസ് തുടങ്ങി അനേകം വിശിഷ്ടവ്യക്തികൾ, പങ്കെടുത്തവരുടെ ബാഹുല്യം മൂലം കോളിൽ കയറുവാൻ കഴിയതിരുന്നവർ എല്ലാവരെയും ലേഖകൻ ഈ അവസരത്തിൽ ഓർക്കുന്നു. ജൂലൈ 29 പ്രവീൺ ദിനം ആയി ആചരിക്കുകയും അന്നേ ദിവസം ചിക്കാഗോയിൽ ഗവർണർ ഓഫീസിനു മുൻപിൽ ജിബി തോമസ്‌, മറിയാമ്മ പിള്ള, ഗ്ലാഡ് സൻ വർഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങിയവർ നയിക്കുന്ന രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേരുന്ന ഫോമയുടെയും ഫോക്കാനയുടെയും അടക്കമുള്ള വിവിധ സംഘടനാ പ്രവർത്തകർ മത നേതാക്കൾ തുടങ്ങി അനേകർ പങ്കെടുക്കുന്ന വമ്പിച്ച പ്രതിഷേധ റാലിയിൽ ആയിരക്കണക്കിന് ജനങ്ങൾ ഒപ്പിട്ട മെമ്മോറാണ്ടം അറ്റൊർണി ഓഫീസിലും ഗവർണർ ഓഫീസിലും സമർപ്പിക്കും, പ്രവീൺ വർഗീസ് ആക്ഷൻ കൌൺസിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു നാഷണൽ കമ്മറ്റിക്ക് രൂപം കൊടുക്കുന്നതിനായി ഗ്ലാഡ്സൻ വർഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങിയവരെ ചുമതലപ്പെടുത്തി.

 

കോൺഫറൻസ് കോളിൽ താല്പര്യത്തോടെ പങ്കെടുത്ത വ്യക്തികൾ, രാജ്യത്താകമാനമുള്ള സംഘടനാ നേതാക്കന്മാർ തുടങ്ങിയവർ ഈ കമ്മറ്റിയിൽ പ്രവർത്തിക്കും, ബിജു ജോർജ് ചിക്കാഗോ സിറ്റിയിൽ റാലി നടത്തുന്നതിനുള്ള പെർമിറ്റിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അമേരിക്കൻ മലയാളികളിൽ നിന്നുള്ള അറ്റൊർണിമാർ, ഡോക്ടർമാർ, സൈക്കോളജിസ്ടുകൾ,സോഷ്യൽ വർക്കർ, സൈക്യാട്ട്രിസ്റ്റ്, പോലീസ് ഓഫീസർമാർ തുടങ്ങിയ പ്രോഫെഷനലുകളുടെ എല്ലാവരുടെയും കൂടി ഒരു കൂട്ടായ്മ സംഘടിപ്പിക്കേണ്ട ആവശ്യകത ഉണ്ടെന്നും അതിനു മുൻകൈ എടുക്കെണമെന്നും മധു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. പ്രതിഷേധ പ്രകടനം നടക്കുന്ന ജൂലൈ 29ന് ഗവർണർ ഓഫീസിലേക്ക് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ലെറ്ററുകൾ, ഫാക്സ്, ഇമെയിൽ തുടങ്ങിയവ അയയ്കുവാനും ഫോൺ കോളുകൾ ചെയ്യുവാനും ബെന്നി വാച്ചാച്ചിറ ആഹ്വാനം ചെയ്തു.

 

 

യുവ ജനങ്ങളിൽ ഈ വിഷയത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുവാൻ പ്രത്യേക ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ബീന വള്ളിക്കുളം സംസാരിച്ചു, അന്നേ ദിവസം എല്ലാ പള്ളികളിലും അമ്പലങ്ങളിലും പ്രത്യേക പ്രാർഥനകൾ നടത്തുവാനും സർകുലർ വായിക്കുവാനും മുൻകൈ എടുക്കെണമെന്നും സാം ഉമ്മൻ അഭിപ്രായപ്പെട്ടു. ഒരാൾക്കും ഇനി ഇങ്ങനെ ഒരു ഗതി ഉണ്ടാവരുത് എന്നും അമേരിക്കൻ മലയാളി അമ്മമാരുടെ ഒരു കൂട്ടായ്മ ഇവിടെ ഉണ്ടാകെണമെന്നും കുസുമം ടൈറ്റസ് അഭിപ്രായപ്പെട്ടു, ഗാന്ധീയൻ മാതൃകയിൽ തന്നെ പ്രതിഷേധിക്കണം എന്ന കൂവള്ളൂരിന്റെ അഭിപ്രായത്തോട് തോമസ്‌ മൊട്ടക്കലും യോജിച്ചു.

 

 

ഇവിടുത്തെ മലയാളികളുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ടതിനു ശേഷം പോരെ നാട്ടിലെ ആളുകളെ സഹായിക്കുന്നത് എന്ന് ജോൺ സി വർഗീസ് ചോദിക്കുകയുണ്ടായി. ഇനി ഒരു അമ്മയുടെയും കണ്ണ്നീർ ഈ മണ്ണിൽ വീഴരുത്, മകൻ നഷ്ടപ്പെട്ട ലവ്ലി വർഗീസിന്റെ കണ്ണ് നീരിൽ നിന്ന് തന്നെയകെട്ടെ നീതിക്ക് വേണ്ടി ഉള്ള പോരാട്ടം എന്ന്‌ ജിബി തോമസ്‌ മോളോപ്പറമ്പിൽ ഓർമിപ്പിച്ചു. പ്രവീണിനോട് കാണിക്കുന്ന ഈ സ്നേഹത്തിന് പങ്കെടുത്ത എല്ലാവരോടും ലവ്ലി വർഗീസ് നന്ദി പറഞ്ഞു. കോൺഫ്രൻസ് കോളിൽ പങ്കെടുത്ത് പിന്തുണ അറിയിച്ച എല്ലാവരോടും വിനോദ് കൊണ്ടൂർ നന്ദി അറിയിച്ചു, തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും ഒന്നിച്ചു നിൽക്കുമെന്ന് ഓർമപ്പെടുത്തി കോൾ അവസാനിച്ചപ്പോൾ ഒരു പക്ഷെ അന്ന് ആ അമ്മ ! ലവ്ലി വർഗീസ് അനേക നാളുകൾക്കു ശേഷം സമാധാനമായി ഉറങ്ങിയിട്ടുണ്ടാവാം!!!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.