You are Here : Home / USA News

കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിട്രോയിറ്റില്‍

Text Size  

Story Dated: Wednesday, May 18, 2016 02:49 hrs UTC

Alan Chennithala

 

ന്യൂയോര്‍ക്ക് മങ്കൊമ്പ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 2, 3 തീയതികളില്‍ കൈരളി കപ്പിനുവേണ്ടിയുളള ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി മികച്ച രീതിയില്‍ വിവിധ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച മങ്കൊമ്പ് ക്രിക്കറ്റ് ക്ലബ് ഈ വര്‍ഷം വിപുലമായ ക്രമീകരണങ്ങളോടെയാണ് കൈരളി കപ്പ് ടൂര്‍ണമെന്റ് നടത്തുന്നത്. അത്യാധുനിക നിലവാരമുളള ടര്‍ഫ് പിച്ചിലാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. മാന്‍ ഓഫ് ദ മാച്ച് ' ഉള്‍പ്പെടെ മറ്റ് പല അവാര്‍ഡുകളും മികച്ച കളിക്കാര്‍ക്ക് നല്‍കപ്പെടുന്നു. അമേരിക്കയിലെ പല സ്‌റ്റേറ്റുകളില്‍ നിന്നുളള ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിജോയ് തോമസ് : 248 761 9979, അനില്‍ സാം : 586 601 4075, മെറിന്‍ വൈദ്യന്‍: 586 604 5172 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.