You are Here : Home / USA News

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് എം.ഐ (INAM) വാര്‍ഷിക യോഗം ചേര്‍ന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 19, 2016 11:32 hrs UTC

ഡിട്രോയിറ്റ്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് എം.ഐ (INAM) വാര്‍ഷിക യോഗം പ്രസിഡന്റ് ഡെയ്‌സണ്‍ ചാക്കോയുടെ വസതിയില്‍ ചേര്‍ന്നു.അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്തു. സംഘടനയിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് എല്ലാവരും ശ്രമിക്കണമെന്നും. വെബ്‌സൈറ്റ് പുതുക്കുന്നതിനെക്കുറിച്ചും പ്രസിഡന്റ് എല്ലാവരേയും ഓര്‍മ്മിപ്പിച്ചു. സെക്രട്ടറി സിനു ജോസഫ് റിപ്പോര്‍ട്ടും, ട്രഷറര്‍ അന്നമ്മ മാത്യൂസ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. സോണി ഏബ്രഹാം അമേരിക്കയില്‍ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് (ബംഗളൂരൂ) പോകുന്നതിനാല്‍ ഐനാം യാത്രയയപ്പ് നല്‍കി. ഒക്‌ടോബര്‍ 21,22 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടത്തുന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും, നൈനയുടെ മെമ്പര്‍ഷിപ്പിനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും ആലോചിച്ചു. സരജ സാമുവേല്‍ പുതിയ ജോലിക്കായി അപേക്ഷ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷേര്‍ളി ഉമ്മന്‍ നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.