You are Here : Home / USA News

കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു: ഫീനിക്‌സില്‍ പന്തക്കുസ്താ തിരുനാള്‍ ഭക്തിസാന്ദ്രമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 20, 2016 11:30 hrs UTC

മാത്യു ജോസ്

ഫീനിക്‌സ്: ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ പന്തക്കുസ്താ തിരുനാള്‍ സമുചിതമായി കൊണ്ടാടി. ശ്ശീഹന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് ആവസിച്ചതിന്റെ ആഘോഷമായ ഓര്‍മ്മപുതുക്കലാണ് പന്തക്കുസ്താ തിരുനാള്‍. ക്രൈസ്തവ സഭയുടെ ആരംഭവും പന്തക്കുസ്തായില്‍ തന്നെ. അറിവിന്റെ ഉറവിടമായ പന്തക്കുസ്തായില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന പതിവ് പരമ്പരാഗതമായി കേരള സഭയില്‍ നിലനിന്നുപോന്നിരുന്നു. ഈവര്‍ഷവും പതിവുപോലെ ഫീനിക്‌സ് ഹോളിഫാമിലി ദേവാലയത്തില്‍ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ പങ്കുചേരുന്നതിന് മാതാപിതാക്കള്‍ കുടുംബസമേതം എത്തി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ കുഞ്ഞുങ്ങളെ ആദ്യാക്ഷരമെഴുതിച്ചു.

 

ഈ വിശുദ്ധ കര്‍മ്മത്തിന് സാക്ഷ്യംവഹിക്കുന്നതിനു എത്തിച്ചേര്‍ന്ന ഇടവകാംഗങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി. ജ്ഞാനദായകനായ പരിശുദ്ധാത്മാവിനാല്‍ കുഞ്ഞുങ്ങളില്‍ അറിവും, സകല പുണ്യങ്ങളും നിറയാന്‍ പ്രാര്‍ത്ഥിക്കണമെന്നു വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. പള്ളി ട്രസ്റ്റിമാരായ ജയ്‌സണ്‍ വര്‍ഗീസ്, പ്രസാദ് ഫിലിപ്പ്, മനോജ് ജോണ്‍ എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചു. മാത്യു ജോസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.