You are Here : Home / USA News

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു

Text Size  

Story Dated: Friday, May 20, 2016 11:33 hrs UTC

പോള്‍ ഡി. പനയ്ക്കല്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റേയും ആരോഗ്യ സംരക്ഷണത്തിനുള്ള പ്രതിജ്ഞാബദ്ധത പുനര്‍ പ്രഖ്യാപിച്ചുകൊണ്ട് നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും അണുബാധ തടയുന്നതിനും നഴ്‌സുമാര്‍ വഹിക്കുന്ന ഉത്തരവാദിത്വത്തെ മുന്‍നിര്‍ത്തിയാണ് സമ്മേളനം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ലിലി തോമസ് കള്‍ചള്‍ ഓഫ് ഡേ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

 

ഡോ. തോമസ് ആതുര ശുശ്രൂഷയിലും ആരോഗ്യ സംരക്ഷണത്തിലും റിസര്‍ച്ചിനും തെളിവില്‍ അധിഷ്ഠിതമായ നഴ്‌സിംഗ് പരിപാലനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു എടുത്തു പറഞ്ഞു. സാമൂഹിക രംഗത്തും ആരോഗ്യ പരിപാലനരംഗത്തും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രസിഡന്റ് ഉഷ ജോര്‍ജ് വിശദീകകരിച്ചു.

 

ഫൊക്കാന, ഫോമ എന്നീ സംഘടനകളുടെ നേതാക്കളായ വിനോദ് കെയാര്‍കെ, ഷാജി എഡ്‌വേര്‍ഡ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഒരു ഔട്ട്‌പേഷ്യന്റ് കെട്ടിടം നിര്‍മിക്കുന്നതിനു ഫോമ നടത്തുന്ന ധനസമാഹരണത്തിലേക്ക് നഴ്‌സസ് അസോസിയേഷന്‍ ചെയ്ത സംഭാവന കമ്മിറ്റി അംഗങ്ങളില്‍നിന്ന് ഷാജി എഡ്‌വേര്‍ഡ് ഏറ്റുവാങ്ങി. അസോസിയേഷന്‍ നടത്തിയ ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജെസി ജോഷിക്കും സേവനത്തിനുശേഷം റിട്ടയര്‍ ചെയ്യുന്ന സൂസി രാജനും ഏലിയാമ്മ അപ്പുക്കുട്ടനും നഴ്‌സസ് എക്‌സലന്‍സിനു തെരഞ്ഞെടുക്കപ്പെട്ട ജിന്‍സി ജോസഫിനും അവാര്‍ഡുകള്‍ സമ്മാനിച്ചു.

 

 

നഴ്‌സുമാര്‍ക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് സുക്കര്‍ ഹില്‍സൈഡ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന പോള്‍ ഡി പനയ്ക്കല്‍ സംസാരിച്ചു. തുടര്‍ന്നു ഷിക്കോഗോയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ കിക്ക്ഓഫ് ഡോ. റേച്ചല്‍ കോശി നിര്‍വഹിച്ചു. സെക്രട്ടറി മേരി ഫിലിപ്പ്, ട്രഷറര്‍ ഏലിയാമ്മ അപ്പുക്കുട്ടന്‍, മേരിക്കുട്ടി മൈക്കിള്‍, ദീപ്തി നായര്‍, ആന്‍ഡ്രിയ കാരന്‍, സ്റ്റെഫി ബെന്നി എന്നിവര്‍ സംസാരിച്ചു. ഉജ്വാല മോസസ് മോഡറേറ്ററായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.