You are Here : Home / USA News

ന്യൂയോര്‍ക്ക്‌ റീജിയന്റെ സ്‌പെല്ലിംഗ് ബീ മത്സരം ജൂൺ അഞ്ചാം തിയതി

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Friday, May 20, 2016 11:46 hrs UTC

ന്യൂയോര്‍ക്ക്‌: ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണൽ സ്‌പെല്ലിംഗ് ബീ മത്സരം എന്നും ദേശിയ ശ്രദ്ധ ആകൃഷ്ടിച്ചിട്ടുള്ള ഒരു മത്സരം ആണ്. ഇതിനു വേണ്ടി എല്ലാ റീജനുകളിലും മല്‍സരങ്ങൾ നടത്തുന്നതാണ്.ന്യൂയോര്‍ക്ക്‌ റീജിയന്റെ സ്‌പെല്ലിംഗ് ബീ മത്സരം ജൂൺ അഞ്ചാം തിയതി ഞായറാഴിച്ച രണ്ടുമണി മുതൽ സഫേൺ റെസ്റൊറെന്റ്റിൽ (97 S Route 303 ,Congers , NY 10920 )നടത്തുന്നതാണ്ന്ന് റീജനൽ വൈസ് പ്രസിഡന്റ്‌ ഡോ. ജോസ് കാനട്ട്, സെക്രട്ടറി അലക്സ്‌ തോമസ്‌ എന്നിവർ അറിയിച്ചു. ഏല്ലാ റീജിയനുകളില്‍ മല്‍സരങ്ങള്‍ നടത്തി ഒന്നും, രണ്ട്,മുന്നും(First 30%) സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക് ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ യോഗ്യത നേടുന്നതാണ് .

 

അഞ്ചു മുതല്‍ ഒന്‍പാതം ക്ലാസ് വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ടും , മുന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക്, മുന്‍ വര്‍ഷങ്ങളിലേതുപോലെ കാഷ് അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു. മെയ്‌ 28 തിയതിക്ക് മുൻമ്പ് റജിസ്റ്റർ ചേയ്തുരിക്കണം ഫൊക്കാനയുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ പ്രവാസി മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനായുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പ്രത്യേകത അത് കൃത്യമായി ജനങ്ങളില്‍ എത്തുന്നു എന്നതാണ്.

 

നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തുന്നത്. കേരള സംസ്‌ക്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞതായി ഭാരാവാഹികൾ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ , ഫിലിപ്പോസ് ഫിലിപ്പ് ഫോണ്‍: (845 ) 6422060 , ഡോ. ജോസ് കാനട്ട് ( 516 )655 -4270 അലക്സ്‌ തോമസ്‌(914)473 -0142 എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.