You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് കേരള ഇലക്ഷന്‍ പ്രവചന മത്സരം: ബെന്നി കൊട്ടാരത്തില്‍ വിജയി

Text Size  

Story Dated: Saturday, May 21, 2016 01:21 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച Predict and Win എന്ന കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബെന്നി കൊട്ടാരത്തില്‍ വിജയിയായി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവചനങ്ങള്‍ പ്രസ്‌ക്ലബിന് ലഭിച്ചു. വളരെ ലളിതമായ ഈ മത്സരത്തില്‍ അമേരിക്കയിലെ മലയാളികളെ പങ്കാളികളാക്കി മികച്ച രീതിയില്‍ ഈ മത്സരം വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവരോടും പ്രസ്‌ക്ലബ് പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് എന്നിവര്‍ നന്ദി രേഖപെടുത്തി.

 

ആവേശകരമായ കേരള ഇലക്ഷന്‍ പ്രവചനാതീതമായിരിന്നു. വാശിയേറിയ ഈ തിരഞ്ഞെടുപ്പില്‍ മൂന്നു ചോദ്യങ്ങളാണ് പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ മുന്നോട്ടു വെച്ചത്: 1) യുഡിഎഫിന് എത്ര സീറ്റ് ലഭിക്കും. 2) എല്‍ഡിഎഫിന് എത്ര സീറ്റ് ലഭിക്കും. 3) ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും. മത്സരത്തില്‍ പങ്കെടുത്ത അറുപതു ശതമാനം പേരും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കും എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അന്തിമ ഫലം ഇടതു പക്ഷത്തിനു തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ബിജെപി ആകട്ടെ ആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. പ്രസ് ക്ലബ് ന്യൂയോര്‍ക്ക് പ്രവചന വിജയിച്ച ബെന്നി കൊട്ടാരത്തില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കൃത്യമായി പറയുകയും, കൂടാതെ ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും, പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജ് വിജയിക്കും എന്നും ആഴ്ചകള്‍ക്ക് മുമ്പേ കൃത്യമായി പ്രവചിച്ചാണ് വിജയിയായത്.

 

കോട്ടയത്ത് ജനിച്ചു വളര്‍ന്ന ബെന്നി കൊട്ടാരത്തില്‍, സിഎംഎസ് കോളേജില്‍ ഒരു സജീവ കെഎസ്‌യു പ്രവര്‍ത്തകനായിരിന്നു. ഇപ്പോള്‍ ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന ബെന്നി അറിയപ്പെടുന്ന സംഘാടകനും, മലയാളി സമൂഹത്തിലെ നിറ സാനിധ്യവുമാണ്. നിലവില്‍ കോട്ടയം അസോസിയേഷന്റെ പ്രസിഡന്റ് ആണ് ബെന്നി കൊട്ടാരത്തില്‍. താര ആര്ട്‌സ് അവതരിപ്പിച്ച പല മെഗാ സ്‌റ്റേജ്‌ഷോകളുടെ സംഘാടകനായി തെളിയിച്ച വ്യക്തിയാണ്. ജൂണ്‍ മാസം നടക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ യോഗത്തില്‍ ബെന്നി കൊട്ടാരത്തിലിന് Predict and Win മത്സരത്തിന്റെ സമ്മാനം നല്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.