You are Here : Home / USA News

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാള്‍

Text Size  

Story Dated: Monday, May 23, 2016 12:29 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, ഭക്തിസാന്ദ്രമായി, കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാൻ രക്തസാക്ഷ്യം വഹിച്ച വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാള്‍ ആചരിച്ചു. മെയ് 15 ഞായറാഴ്ച രാവിലെ 9.45 ന് ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിലും, അസി. വികാരി റെവ. ഫാ. ജോസ് ചിറപ്പുറത്തിന്റെ സഹകാർമ്മികത്വത്തിലൂമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, മാര്‍ ജോയി പിതാവ് തന്റെ ജീവിത സാക്ഷ്യവും, വി. ജോൺ നെപുംസ്യാനോസിന്റെ പേര് ലഭിക്കുവാനുണ്ടായ സാഹചര്യവും, ആ വിശുദ്ധന്റെ മധ്യസ്തതയിൽ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളേപ്പറ്റിയും, കേരളത്തിലും പുറത്തും വിശുദ്ധന്റെ നാമത്തിലുള്ള ദൈവാലയങ്ങളേപ്പറ്റിയും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു.

 

 

വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാളിൽ പങ്കെടുത്ത് വിശ്വാസികളെ അനുഗ്രഹിച്ച മാര്‍ ജോയി പിതാവിന് കൈക്കാരനായ ശ്രീ. ജോർജ്ജ് പുല്ലോർകുന്നേൽ പൂക്കൾ നൽകി സ്വീകരിക്കുകയും, ഫൊറോനാ അസി. വികാരി റെവ. ഫാ. ജോസ് ചിറപ്പുറത്ത്, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റേയും ഫൊറോനാംഗങ്ങളുടേയും പേരിൽ ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തി. കുമരകം വെള്ളറ പുത്തെൻപള്ളി ഇടവകയിൽ നിന്ന് ഷിക്കാഗോയിൽ കുടിയേറീയ ഇടവകാംഗങ്ങളാണ് ഈതിരുന്നാളിന്റെ പ്രസുദേന്തിമാർ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.