You are Here : Home / USA News

'എമര്‍ജിംഗ് കേരള' മാസികയും, ന്യൂസ് പോര്‍ട്ടലും പ്രസിദ്ധീകരണം ആരംഭിച്ചു

Text Size  

Story Dated: Tuesday, May 24, 2016 12:15 hrs UTC

ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പരിചിതമായ അമേരിക്കന്‍ മലയാളി ഡെയ്‌ലി ഓണ്‍ലൈനും എമര്‍ജിംഗ് മലയാളി വീക്കിലി ഓണ്‍ലൈന്‍ ഈ പേപ്പറും പ്രസിദ്ധീകരിച്ച കേരളാ പബ്ലിക്കേഷന്‍സിന്റെ ഏറ്റവും പുതിയ സംരംഭമായ 'എമര്‍ജിംഗ് കേരള' മാസികയും, ന്യൂസ് പോര്‍ട്ടലും പ്രസിദ്ധീകരണം ആരംഭിച്ചു. >ഈസ്റ്റ് ഹാനോവറിലെ ടിഫിന്‍ റെസ്റ്റോറന്റില്‍ നടന്ന ഹൃസ്വമായ ചടങ്ങില്‍ യു.എ.ഇ. എക്‌സചേഞ്ച് നോര്‍ത്ത് അമേരിക്കയുടെ മേധാവി അജിത് പോളാണ് എമര്‍ജിംഗ് കേരള യു.എസ്.എഡീഷന്‍ ഉദ്ഘാടനം ചെയ്തത്.

 

 

ഡി.സി.ബുക്‌സ് സി.ഈ.ഒ. രവി ഡി.സി., കേരളാ പബ്ലിക്കേഷന്‍സ് സി.ഇ.ഒ. റെജി ജോര്‍ജ്, യു.എ.ഈ. എക്‌സ്‌ചേഞ്ച് മാനേജര്‍ വിനോദ്, കേരളാ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ സജ്ജീവ് വറുഗീസ്, മാനേജിംഗ് എഡിറ്റര്‍ സജി കീക്കാടന്‍, ജോണ്‍ ഐസക്ക്, രാജു സഖറിയ, മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ തുടങ്ങിയവരും പങ്കെടുത്തു. ഡി.സി.ബുക്‌സിന് കീഴിലുള്ള മാധ്യമ സംരംഭമായി 2002-ല്‍ എമര്‍ജിംഗ് കേരള മാസിക കേരളത്തിലെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. അമേരിക്കയിലെ വാര്‍ത്തകളും വിശേഷങ്ങളും കൂടി ഉള്‍പ്പെടുത്തിയ വിഭവങ്ങളുമായാണ് എമര്‍ജിംഗ് കേരള മാസിക ന്യൂജേഴ്‌സിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നത്. അനുകാലിക ഫീച്ചറുകള്‍, ട്രാവല്‍/ടൂറിസം, വിദ്യാഭ്യാസം, സാമ്പത്തികരംഗം, ആരോഗ്യം, വാഹനം, ഫാഷന്‍ ട്രെന്‍ഡ്‌സ് തുടങ്ങിയവയൊക്കെ ഉള്‍പ്പെട്ട ഒരു സമ്പൂര്‍ണ്ണ വാര്‍ത്താ മാസികയാണ് പ്രിന്റ് രൂപത്തില്‍ പുറത്തിറങ്ങുന്നത്.

 

ഇതോടൊപ്പം തന്നെയാണ് എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന പുതിയ ന്യൂസ് പോര്‍ട്ടല്‍ ആയ

എമലയാളി ഡോട്ട് കോം-amalayalee.com- അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. ആര്‍ക്കൈവ്‌സുകള്‍ ലഭ്യമാകുന്ന ഈ വെബ്‌സൈറ്റിലും വാര്‍ത്തകളും വിശകലനങ്ങളും ഫീച്ചറുകളും ഉണ്ടാവും.

വിവരങ്ങള്‍ക്ക്: (973) 944-1111

വെബ്‌സൈറ്റ്: www.amalayalee.com

ഈമെയില്‍: news@amalayalee.com

സജി കീക്കാടന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.