You are Here : Home / USA News

കലാതിലകമണിഞ്ഞ് മായാ നായർ

Text Size  

Story Dated: Tuesday, May 24, 2016 12:19 hrs UTC

ടൊറോന്റോ : കാനഡയിലെ ഏറ്റവും പഴക്കം ചെന്ന പ്രമുഖ മലയാളി സംഘടനയായ ടൊറോന്റോ മലയാളീ സമാജം സംഘടിപ്പിച്ച ഈ വർഷത്തെ കേരളോൽത്സവത്തിൽ മായാ നായർ കലാതിലകം ! സിനിമാറ്റിക് ഡാൻസ് (സിംഗിൾ ) , ദേശ ഭക്തി ഗാനം, ചിത്രരചന, ഗ്രൂപ്പ് ഡാൻസ് , സംഗീതം (ഇംഗ്ലീഷ് ) എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ്‌ ഈ കൊച്ചു മിടുക്കി കലാതിലക പട്ടമണിഞ്ഞത് . എറ്റൊബികോക്കിലുള്ള ഫാദർ ഹെന്റി കാര്ർ കാത്തോലിക് സെക്കണ്ടറി സ്കൂളിൽ (Father Henry Carr Catholic Secondary School, Etobicoke) നടന്ന സമാപന ചടങ്ങിൽ സമാജം പ്രസിഡന്റ് ബിജു മാത്യൂസും സെക്രട്ടറി സണ്ണി ജോസഫും ചേർന്ന് അവാർഡുകൾ സമ്മാനിച്ചു.

 

മിസ്സിസ്സാഗായിലുള്ള വൈറ്റ് ഹോൺ പബ്ലിക്‌ സ്കൂളിൽ നാലാം ഗ്രേഡ് വിദ്യാർത്ഥിനിയാണ് മായ. ഡാൻസും ചിത്രരചനയും ഒരു അഭിനിവേശമായി കൊണ്ട് നടക്കുന്ന മായാ, ആർട്ടിസ്റ്റ് ഭാവനാ ഭാട്നാഗരുടെ കീഴിൽ കളിമണ്നു ശില്പ നിർമ്മാണവും അഭ്യസിച്ചുവരുന്നു. നീന്തലിലും ഉഗ്മാസ് (UCMAS) കണക്ക് പഠനത്തിലും ലെവൽ 3 പൂർത്തിയാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. അടുത്ത കാലത്ത് ബോംഗോ പരിബാർ സംഘടിപ്പിച്ച ലാവണി ഡാൻസ് മത്സരത്തിൽ മായാ ഒന്നാം സ്ഥാനം നേടിയിരുന്നു. തമിഴ് കൾച്ചറൽ പ്രോഗ്രസ്സീവ് ഓർഗനൈസേഷൻ (TCPO ) സംഘടിപ്പിച്ച ഡാൻസ് മത്സരത്തിൽ പങ്കെടുത്ത മായയ്ക്ക് അളഗപ്പ പെർഫോമിംഗ് ആർട്സ് അക്കാദമി ഡിസ്റ്റിന്ഗഷനോടെ ഭാരത നാട്യം ലെവൽ 1 സർട്ടിഫിക്കേറ്റ് സമ്മാനിക്കപ്പെട്ടു .

 

കഴിഞ്ഞ ആഴ്ച കനേഡിയൻ മലയാളി അസ്സോസിയേഷൻ നടത്തിയ കൾച്ചറൽ ഫെസ്റിവലിൽ പങ്കെടുത്ത മായാ മൂന്ന് ഒന്നാം സമ്മാനങ്ങളും ഒരു രണ്ടാം സമ്മാനവും നേടിയിരുന്നു. വെറും പത്ത് വയസ്സ് മാത്രമുള്ള മായ, ഇതിനോടകം പനോരമ ഇന്ത്യ, കാരബ്രാം, കാരസ്സാഗ , ഡി ഡി ഡാൻസ് ഫെസ്റ്റ് തുടങ്ങിയ വമ്പൻ സ്ടേജുകളിൽ തന്റെ പ്രകടനം കാഴ്ചവെച്ചു കയ്യടി വാങ്ങിയിട്ടുണ്ട്. ജി .ടി എ -യിലുള്ള എല്ലാ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനകളുടെ പരിപാടികളിലും എന്നും മായയുടെ സജീവ സാന്നിധ്യമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പനോരമ ഇന്ത്യ സംഘടിപ്പിച്ച റിപബ്ലിക് ദിന ആഘോഷത്തോടനുബന്ധിച്ചു നടത്തിയ നാടോടി നൃത്ത മത്സരത്തിൽ മായയുടെ ഗ്രൂപ്പിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നുപുര സ്കൂൾ ഓഫ് മൂസിക് ആൻഡ് ഡാൻസ് ഡയറക്ടർ ഗായത്രി ദേവി വിജയകുമാറാണ് മായയ്ക്ക് ഡാൻസിലും സംഗീതത്തിലും ശിക്ഷണം നല്കുന്നത്.

 

 

"മായയുടെ കഴിവ് മനസ്സിലാക്കി പരിപോഷിപ്പിക്കാൻ ഗായത്രി ടീച്ചർ കാണിച്ച താല്പര്യമാണ് അവളെ ഇന്നത്തെ നിലയിലെത്താൻ സഹായകമായതെന്ന് " നന്ദി പൂർവ്വം അമ്മ സന്ധ്യാ മനോജ്‌ പറഞ്ഞു. സഡ് ബറിയിലെ റാഡിസൺ ഹോട്ടലിലെ ജനറൽ മാനേജരായ മനോജ്‌ നായരുടെയും ഒരു ഇന്ടീരിയർ ഡിസൈനിംഗ് കമ്പനിയുടെ അഡ് മിനി സ്ട്രഷൻ മാനേജരായ സന്ധ്യയുടെയും ഏക പുത്രിയാണ് മായ. പതിനൊന്നാം ഗ്രേഡിൽ പഠിക്കുന്ന അശ്വിൻ സഹോദരനാണ്. ഭാവിയിൽ , കൊച്ചു കുട്ടികളെ നോക്കുന്ന ഒരു ഡോക്ട്ടറാകാനാണ് മായയുടെ മോഹം. കേരളത്തിൽ തിരുവനന്തപുരത്ത് 'ആശീർവാദി'ൽ പി .ആർ .ബി നായരുടെയും ശാന്താ ബി നായരുടെയും, ചെട്ടിക്കുളങ്ങര ശ്രീവൽസത്തിൽ കെ .ജി .കെ കുറുപ്പിന്റെയും പുഷ്പ്പാ ജി കുറുപ്പിന്റെയും കൊച്ചുമകളാണ് മായ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.