You are Here : Home / USA News

ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ ഭക്തിനിർഭരമായ ആദ്യകുർബാന സ്വീകരണം

Text Size  

Story Dated: Tuesday, May 24, 2016 12:30 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, മെയ് 21 ന് നടന്ന മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാർത്ഥികളുടെ ആദ്യകുമ്പസാരവും, മെയ് 22 ഞായറാഴ്ച 10 മണിക്ക് നടന്ന ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണവും ഭക്തിനിർഭരമായി. കാനഡ, ഇന്ത്യ, ഗൾഫ് എന്നീ രാജ്യങ്ങളിൽനിന്നും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി നൂറുകണക്കിന് ബന്ധുമിത്രാദികളാണ് ഈ ആത്മീയാഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയത്.

 

പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ ദിനത്തിൽ നടന്ന ആഘോഷകരമായ വിശുദ്ധകുർബാന സ്വീകരണത്തിന്റെ തിരുക്കർമ്മങ്ങൾക്ക്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാർമ്മികനും, ക്നാനായ കത്തോലിക്ക റീജിയൺ വികാരി ജെനറാൾ മോൺ. തോമസ് മുളവനാൽ, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തിൽ എന്നിവർ സഹകാർമ്മികരുമായി. മോൺ. തോമസ് മുളവനാൽ, വിശുദ്ധ കുർബാനയിൽ ഈശോയുടെ സജീവ സാന്നിധ്യത്തേപ്പറ്റി വളരെ സരളവും, ലളിതവുമായ ഭാഷയിൽ ഇംഗ്ലിഷിൽ കുട്ടികൾക്ക് ആദ്യകുർബാനയുടെ സന്ദേശം നൽകി. കൂടാതെ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യങ്ങളേപ്പറ്റിയും തന്റെ സന്ദേശത്തിലൂടെ വിശ്വാസികൾക്ക് വിശദീകരിച്ചു.

 

ക്യത്യസമയത്ത് തുടങ്ങി, ഉദ്ദേശിച്ച സമയത്തുതന്നെ പര്യവസാനിപ്പിച്ച ഈ ആത്മീയോത്സവത്തിന് നേത്യുത്വം നൽകിയത് മതബോധന ഡയറക്ടർ (ഡി. ർ. ഇ.) റ്റോമി കുന്നശ്ശേരിയിലും, അസി. ഡി. ർ. ഇമാരായ റ്റീന നെടുവാമ്പുഴ, മാർലിൻ പുള്ളോർക്കുന്നേൽ, മതാദ്ധ്യാപകരായ ആൻസി ചേലക്കൽ, മഞ്ചു ചകരിയാംതടത്തിൽ, യൂത്ത് റ്റീച്ചേർസായ ഷോൺ പുളിമലയിൽ, യൂണിസ് തറത്തട്ടേൽ, നിഖിൽ ചകരിയാംതടത്തിൽ എന്നിവരാണ്. ഈ വർഷം വിശുദ്ധ കുർബാന സ്വീകരിച്ചത് ഡാനിയേൽ ചെള്ളക്കണ്ടത്തിൽ, മാത്യു ചെറിയാത്തിൽ, ജേക്കബ് എള്ളങ്കിയിൽ, മെൽബിൻ കളപ്പുരക്കൽ, സിയാൻ മാളിയേക്കൽ, അലെക്സീസ് മണപ്പള്ളിൽ, ഏറൻ ഓലിയിൽ, ജോഷ്വ പുളിമലയിൽ, ചെൽസി പുല്ലാപ്പള്ളിയിൽ, കെന്റ് പുല്ലാപ്പള്ളിയിൽ, സെറീന തത്തംകുളം, നീവാ തോട്ടം, അഞ്ചലി ഉഷസ്, ജിയ വാച്ചാച്ചിറ, ജോനഥൻ വാച്ചാച്ചിറ എന്നിവരാണ്.

 

നിത്യ കിരീടത്തിന് അവകാശികള്‍ എന്ന നിലയില്‍ കിരീടധാരണവും, തങ്ങളുടെ ജീവിതത്തിന്റെ വഴിവിളക്കായ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതിനായി അലങ്കരിച്ച മെഴുകുതിരികളും, പരിശുദ്ധ കന്യാമറിയത്തിനോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റേയും സൂചകമായി ജപമാലയും ഉത്തീരിയവും നല്‍കി മോൺ. മുളവനാലും, ഫാ. ചെള്ളക്കണ്ടത്തിലും കുട്ടികളെ അനുഗ്രഹിച്ചു. തുടർന്ന് കെ. സി. എസ്സിനുവേണ്ടി പ്രസിഡന്റ് ശ്രീ. ജോസ് കണിയാലി ആദ്യകുർബാനസ്വീകരിച്ച കുട്ടികളെ അനുമോദിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷകരമായുള്ള ആദ്യകുർബാനസ്വീകരണത്തിൽ വിശുദ്ധബലി അർപ്പിച്ച് പ്രാർത്ഥിച്ച മോൺ. തോമസ് മുളവനാൽ, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തിൽ എന്നിവർക്കും, റവ. ഫാ. ജോസ് ചിറപ്പുറത്ത്, സിസ്റ്റേഴ്സ്, മതാദ്ധ്യാപകർ, ഗായകസംഘം, ലിറ്റർജി കോർഡിനേറ്റേഴ്സ്, അൾത്താരശുശ്രൂഷികൾ, കൈക്കാരന്മാർ, അൾത്താര മനോഹരമായി അലങ്കരിച്ചവർ, ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മാതാ - പിതാക്കൾ, ഈ ചടങ്ങിൽ പങ്കെടുക്കുവാൻ സ്വദേശത്തുനിന്നും വിദേശത്തിൽ നിന്നും എത്തിയ എല്ലാവർക്കും ബഹുമാനപ്പെട്ട വികാരി ഫാദർ എബ്രാഹം മുത്തോലത്തും, കുട്ടികളെ പ്രതിനിധീകരിച്ച് സിയാൻ മാളിയേക്കൽ, ഡാനിയേൽ ചെള്ളക്കണ്ടത്തിൽ, ജോഷ്വ പുളിമലയിൽ, മാതാ-പിതാക്കളുടെ കോർഡിനേറ്റർ ജോബി ഓലിയിലും നന്ദി പറഞ്ഞു. അതിനുശേഷം വിഭവസ‌മ്യുദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.