You are Here : Home / USA News

ചിക്കാഗോ കൺവൻഷനു, ഫോമാ എമ്പയർ റീജിയണിൽ നടന്ന കൂടി കാഴ്ച്ചയിൽ പങ്കെടുത്തവരുടെ പിൻതുണ.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, May 24, 2016 05:56 hrs UTC

ന്യൂയോർക്ക്: ഫോമാ ഇലക്ഷൻ ചൂട് കൊടിമ്പിരി കൊണ്ടിരിക്കുമ്പോൾ, ചിക്കാഗോ കൺവൻഷനു പിൻതുണ തേടി സ്ഥാനാർത്ഥികൾ, ഫോമാ എമ്പയർ റീജിണിൽ ഒത്തു കൂടി. യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസിൽ വച്ചു നടന്ന കൂടിക്കാഴ്ച്ചയിൽ എമ്പയർ റീജിയനെ പ്രതിനിധീകരിച്ചു വിവിധ നേതാക്കൾ പങ്കെടുത്തിരുന്നു. ഫോമായുടെ ഉത്ഭവം മുതൽ സംഘടനയുടെ ചാലക ശക്തിയായി നിലകൊണ്ട ഒരു റീജിയനാണ് എമ്പയർ റീജിയനാണെന്നത് ശ്രദ്ധേയമാണ്. വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷൻ, മിഡ് ഹഡ്സൺ മലയാളി അസ്സോസിയേഷൻ, അൽബനി മലയാളി അസ്സോസിയേഷൻ, കൈരളി ഓഫ് സിറക്രൂസ്, യോങ്കേഴ്സ് മലയാളി അസ്സോസിയേഷൻ, റോക്ക്ലണ്ട് ഓറഞ്ച് മലയാളി അസ്സോസിയേഷൻ, മലയാളി അസ്സോസിയേഷൻ ഓഫ് റോക്ക്ലണ്ട് കൗണ്ടി, നവരംഗ് ആർട്ട്സ് ക്ലബ് റോച്ചസ്റ്റർ എന്നീ സംഘടനകളാണ് ഫോമാ ന്യൂയോർക്ക് എമ്പയർ റീജിയനിലെ അംഗസംഘടനകൾ. സംഘടനയുടെ മുതിർന്ന നേതാക്കളായ ജെ. മാത്യൂസ്, തോമസ് കോശി, ജോൺ സി. വർഗ്ഗീസ് (സലിം), സണ്ണി പൗലോസ്, ഗോപിനാഥ കുറുപ്പ് , വിജയൻ കുറുപ്പ്, തോമസ് മാത്യൂ (അനിയൻ യോങ്കേഴ്സ്), മാത്യൂ വർഗ്ഗീസ് (കുഞ്ഞുമോൻ), ഫിലിപ്പ് ചെറിയാൻ, റോയ് ചെങ്ങന്നൂർ, ജോസഫ് കളപ്പുരയ്ക്കൽ, സണ്ണി കല്ലൂപ്പാറ തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഫോമാ എമ്പയർ റീജണൽ വൈസ് പ്രസിഡന്റ് ബിജു ഉമ്മൻ അദ്ധ്യക്ഷനായിരുന്നു. ഈമലയാളി.കോമിന്റെ പത്രാധിപരായ ജോർജ് ജോസഫും പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥി ചിക്കാഗോയിൽ നിന്നുള്ള ബെന്നി വാച്ചാച്ചിറ, സെക്രട്ടറി സ്ഥാനാർത്ഥി ജിബി തോമസ്, ട്രഷറർ സ്ഥാനാർത്ഥി ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ലാലി കളപ്പുരയ്ക്കൽ, സണ്ണി എബ്രഹാം, ജോയിന്റ് ട്രഷറാർ സ്ഥാനാർത്ഥി ഷിനു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു. യോങ്കേഴ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ഷോബി ഐസക്ക്, സെക്രട്ടറി ബെൻ കൊച്ചിക്കാരൻ എന്നിവർ ചടങ്ങുകൾക്ക് പിൻതുണ നൽകി. നിഷാദ് പൈറ്റുതറയിൽ, ഷാജു കളത്തിൽ, സഞ്ചു കളത്തിൽ പറമ്പിൽ, ലിബിമോൻ എബ്രഹാം തുടങ്ങിയവർ തുടക്കം മുതൽ സന്നിഹിതരായിരുന്നു.

 

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.