You are Here : Home / USA News

ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബസംഗമം അഭി. ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 26, 2016 03:22 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനഞ്ചാമത് കുടുംബ സംഗമം മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനാധിപന്‍ മോസ്റ്റ് റവ.ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ജൂണ്‍ നാലിനു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സ്‌നേഹവിരുന്നോടുകൂടി ആരംഭിക്കുന്ന കുടുംബ സമ്മേളനത്തില്‍ ഷിക്കാഗോയിലെ എക്യൂമെനിക്കല്‍ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും വിശ്വാസികളും പങ്കെടുക്കും. കുടുംബ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

 

ഷിക്കാഗോയിലെ വിവിധ സഭകളില്‍ നിന്നുമുള്ള പതിനാറ് ദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന ക്രൈസ്തവ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയനമനോഹരമായ കലാപരിപാടികള്‍ കുടുംബ സംഗമത്തില്‍ അരങ്ങേറും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമാനകരമായ നേതൃത്വം നല്‍കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍, കുടുംബ സംഗമത്തില്‍ക്കൂടി ലഭിക്കുന്ന വരുമാനം കേരളത്തിലെ ഭവനരഹിതര്‍ക്ക് സ്വന്തമായ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ വിനിയോഗിക്കുന്നു. എക്യൂമെനിക്കല്‍ കുടുംബങ്ങളുടെ സ്‌നേഹം ചൊരിയുന്ന കൂട്ടായ്മയിലേക്ക്, വര്‍ണ്ണപ്രഭ ചൊരിയുന്ന കലാസന്ധ്യയിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ചുമതലക്കാര്‍ അറിയിച്ചു. കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി റവ.ഡോ. ശലോമോന്‍ കെ. ചെയര്‍മാനായും, ബെന്നി പരിമണം കണ്‍വീനറായും, ജയിംസ് പുത്തന്‍പുരയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. മറ്റു സബ് കമ്മിറ്റികള്‍ക്ക് ആന്റോ കവലയ്ക്കല്‍ (ഫുഡ്), ആഗ്‌നസ് തെങ്ങുംമൂട്ടില്‍ (ഹോസ്പിറ്റാലിറ്റി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സ്റ്റേജ് & സൗണ്ട്), റവ. ഹാം ജോസഫ് (യൂത്ത് ഫോറം), മാത്യു കരോട്ട് (ആഷറിംഗ്), ജോയിച്ചന്‍ പുതുക്കുളം, ജയിംസണ്‍ മത്തായി (പബ്ലിസിറ്റി) എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരും, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ ഫാ. മാത്യു മഠത്തില്‍പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കു­ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.