You are Here : Home / USA News

ഫോമയോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഇന്ത്യാ പ്രസ്സ് ക്ലബ്

Text Size  

Story Dated: Friday, May 27, 2016 11:44 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി മാധ്യമങ്ങളുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഇനിമുതല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫോമ)യുടെ നിലവിലുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളുമായി നിസ്സഹകരിക്കാന്‍ തീരുമാനം. ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും അഡൈ്വസറി ബോര്‍ഡിന്റെയും സംയുക്ത യോഗത്തിലാണ് ഏകകണ്ഠമായി ഈ തീരുമാനമെടുത്തത്. ദേശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടെയും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഫോമയുടെ നിലവിലുള്ള നേതൃത്വവുമായുള്ള ബന്ധത്തില്‍ പ്രസ്സ് ക്ലബ്ബിനുണ്ടായിട്ടുള്ള വിള്ളലുകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

 

2007-ല്‍ ഹൂസ്റ്റണില്‍ രൂപംകൊണ്ട് നാളിതുവരെ ഫോമായുടെ നേതൃത്വം പ്രസ്സ് ക്ലബ്ബുമായി നിലനിര്‍ത്തിയിരുന്ന പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ബന്ധമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഫോമയുടെ വരുംകാല നേതൃത്വവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് യോഗം പ്രത്യാശിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം 400 ഓളം പത്രക്കുറിപ്പുകളാണ് ഫോമാ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇവയെല്ലാം അതിന്റെ പ്രാധാന്യമനുസരിച്ച് പ്രസിദ്ധീകരിക്കുകയും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തത് അമേരിക്കയിലെ മലയാളി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ്.

 

എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വിരുദ്ധമായിമയാമിയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ നിന്നും അമേരിക്കയിലെ മലയാളി മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും അകറ്റി നിര്‍ത്തുന്ന ഫോമാ നേതൃത്വത്തിന്റെ നിലപാടാണ് നിസ്സഹകരണത്തിനു പ്രധാന കാരണമായിരിക്കുന്നത്. നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും അഡൈ്വസറി ബോര്‍ഡിന്റെയും തീരുമാനം ഇന്ത്യാ പ്രസ്സ് ക്ലബ് ചാപ്റ്ററുകളെ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് അറിയിക്കുന്നതായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.