You are Here : Home / USA News

2018 - ലെ ഫൊക്കാന കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ നടത്തേണ്ടത് ന്യായം മാത്രം: ടി എസ് ചാക്കോ

Text Size  

Story Dated: Saturday, May 28, 2016 12:04 hrs UTC

ന്യൂജേഴ്‌സി: ഫൊക്കാന കണ്‍വന്‍ഷന് വേദിയായി, മുമ്പൊരിക്കലും കണ്‍വന്‍ഷന്‍ നടന്നിട്ടില്ലാത്ത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ഫൊക്കാനയില്‍ ഇതുവരെ കണ്ടു വരുന്ന രീതിഎന്ന് ഫൊക്കാനയുടെ സീനിയര്‍ നേതാക്കളിലൊരാളായ ടി എസ് ചാക്കോ പറഞ്ഞു. അമേരിക്കയിലെ മിക്കവാറും നഗരങ്ങളും സ്റ്റേറ്റുകളും കണ്‍വന്‍ഷന് വേദിയായിക്കഴിഞ്ഞു. പ്രസ്തുത സ്ഥലങ്ങളിലൊക്കെ രണ്ടാം റൗണ്ട് കണ്‍വന്‍ഷന് സമയമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ വാഷിംഗ്ടണ്‍, ന്യൂജേഴ്‌സി, ഡാളസ്, ഫിലഡല്‍ഫിയ എന്നിങ്ങനെയാണ് രണ്ടാംറൗണ്ടിലെ മുന്‍ഗണനാക്രമം. വാഷിംഗ്ടണില്‍ നിന്നും ആരും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ന്യൂജേഴ്‌സിക്ക് തന്നെയാണ് കണ്‍വന്‍ഷന്‍ നടത്താന്‍ മുന്‍ഗണന ലഭിക്കേണ്ടത്. വാഷിംഗ്ടണും ന്യൂജേഴ്‌സിയും ഡാളസും കഴിഞ്ഞശേഷമേ ഫിലഡല്‍ഫിയയെ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുള്ളൂ. ബഹുഭൂരിപക്ഷം മലയാളികളും താമസിക്കുന്ന, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഫിലഡല്‍ഫിയ നഗരങ്ങളുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന തോട്ടങ്ങളുടെ നഗരമായ ന്യൂജേഴ്‌സി തന്നെയാണ് കണ്‍വന്‍ഷന്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ ഇടം. മുന്‍ കണ്‍വന്‍ഷന് വേദിയായത് ദൂരസ്ഥലമായ ചിക്കാഗോയിലായിരുന്നുവെങ്കില്‍ 2016 കണ്‍വന്‍ഷന് വേദിയാകുന്നത് മറ്റൊരു വിദൂരസ്ഥലമായ കാനഡയാണ്. എല്ലാവര്‍ക്കും വന്നുചേരാന്‍ കര , വ്യോമ യാത്രാസൗകര്യമുള്ള, അമേരിക്കന്‍ മലയാളികളുടെ കായിക, സാമൂഹ്യ, സാംസ്‌കാരിക കേന്ദ്രമായ, പ്രഗല്‍ഭരായ സംഘാടകരുടെ സമ്മേളനകേന്ദ്രമായ ന്യൂജേഴ്‌സിയില്‍ 2018 കണ്‍വന്‍ഷന്‍ നടത്തുന്നത് എന്തുകൊണ്ടും ഉചിതം തന്നെ. ഇവിടെ കണ്‍വന്‍ഷന്‍ നടത്തുവാന്‍ കേരളകള്‍ചറല്‍ ഫോറം അടക്കം മൂന്ന് സംഘടനകള്‍ തയാറായി രംഗത്തുവന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.