You are Here : Home / USA News

പ്രസ്സ് ക്ളബ് - ഫോമ ബന്ധം ഉലയരുത്

Text Size  

Story Dated: Saturday, May 28, 2016 02:29 hrs UTC

ഫോമയുമായുള്ള ഇന്ത്യ പ്രസ്സ് ക്ളബിന്റെ നിസ്സഹകരണ തീരുമാനം ദശാബ്ധങ്ങളായ മുതിര്‍ന്ന നേതാക്കള്‍ മുന്‍ കൈയെടുത്ത്  പടുത്തുയര്‍ത്തിയ ബന്ധതിന്‌ വിള്ളലുണ്ടാക്കുമെന്ന് ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗ്ഗീസ് (സലീം ) അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണകളുടെ പേരില്‍ എന്തെകിലും തീരുമാനമെടുത്തിട്ടുണ്ടെകില്‍ അത് പുന പരിശോധിക്കണം . കേരളത്തിലും അമേരിക്കയിലും പ്രസ്സ് ക്ളബ് -ഫോമ ബന്ധത്തില്‍ അസൂയാലുക്കളായ ചില തല്പരകക്ഷികള്‍ക്ക് മുതലെടുപ്പ് നടത്തുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അവര്‍ ഇതിനോടകം തന്നെ മാളത്തില്‍ നിന്ന് പുറത്ത് ചാടി തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജോണ്‍ റ്റൈറ്റസിന്റെ നേതൃത്വത്തില്‍ ഫോമ കേരളത്തില്‍ നടത്തിയ ചാരിറ്റി

പ്രവര്‍ത്തനങ്ങള്‍ക്കും കേരള കണവന്‍ഷനുമൊക്കെ ജനഹൃദയങ്ങളിലെത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയാണ്‌. അതു പോലെ ലാസ് വേഗസ്സ് കണ്‍വ ഷന്റെ വിജയവും ഫോമ-പ്രസ്സ് ക്ളബ്ബ് സൌഹൃദത്തിന്റെ വിജയം കൂടിയാണ്‌. ഫോമയുടെ ഉത്തരവദിത്വപ്പെട്ട കമ്മറ്റികള്‍ എത്രയും പെട്ടെന്ന് ചര്‍ചച ചെയ്ത് വിഷയം പറഞ്ഞു തീര്‍ക്കണമെന്ന് വിനീതമായി അഭ്യറ്ത്ഥിക്കുന്നു.

    Comments

    Paul John May 28, 2016 04:06

    Very good move Salim. We are with you. Please resolve the issue.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.