You are Here : Home / USA News

ഫോമാ ഭാരവാഹികളും മാധ്യമ പ്രവര്ത്തകരും യോജിച്ചു പ്രവര്ത്തിക്കണം

Text Size  

Story Dated: Monday, May 30, 2016 02:46 hrs UTC

ഫോമാ ഭാരവാഹികളും മാധ്യമ പ്രവര്ത്തകരും യോജിച്ചു പ്രവര്ത്തിക്കണമെന്നു മുന്ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാനും ഇപ്പോഴത്തെ ഫോമായുടെ പ്രവാസി പ്രൊപ്പെർട്ടി പ്രൊട്ടെക്ഷൻ കമ്മിറ്റിയംഗവും മുതിര്ന്ന നേതാവുമായ തോമസ്‌ റ്റി ഉമ്മൻ അഭിപ്രായപ്പെട്ടു. ഫോമാ എന്ന ഫെഡറൽ സംവിധാനത്തിലുള്ള മഹാസംഘടന യുടെ പ്രവർത്തനങ്ങൾക്കും വളര്ച്ചക്കും ഹാനികരമായ വിധത്തിലുള്ള ഒരു സാഹചര്യം നിലവിലുണ്ടെങ്കിൽ അതിനു പരിഹാരം കാണുവാൻ അഡ് വൈ സറി ബോർഡും , നിലവിലുള്ള ഭാരവാഹികളും ഒരുമിച്ചിരുന്ന് കാര്യങ്ങൾ ചര്ച്ച ചെയ്തു പരിഹരിക്കുവാൻ അടിയന്തിരമായി ശ്രദ്ധി ക്കണമെന്ന് തോമസ്‌ റ്റി ഉമ്മൻ അഭ്യര്ത്തിച്ചു.

 

പ്രവാസി സമൂഹത്തിനു പ്രയോജനകരമായ ചെറുതും വലുതുമായ കാര്യങ്ങളിൽ ഇടപെടുവാനും വിവിധ രംഗങ്ങളിൽ മുന് നിരയിൽ നില്ക്കുവാനും ഫോമാക്ക് ചുരുങ്ങിയ കാലത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. മലയാളം മാധ്യമങ്ങളെല്ലാം തന്നെ മറ്റെല്ലാ സംഘടനകളെ ക്കാളും അധികമായി ഫോമായെ മുൻ നിരയിലേക്ക് ആനയിക്കുവാൻ മുന് കാലങ്ങളിൽ സഹായിച്ചിട്ടുണ്ട്. ഈ പരസ്പര ബന്ധത്തിനു കോട്ടം വരുത്തുന്ന നിലപാടു കളിൽ നിന്നും പിന്തിരിയുവാൻ വിനീതമായി അപേക്ഷിക്കുന്നു വന്നു തോമസ്‌ റ്റി ഉമ്മൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.