You are Here : Home / USA News

മാധ്യമ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്തിയതില്‍ ഗൂഡാലോചന

Text Size  

Story Dated: Monday, May 30, 2016 12:57 hrs UTC

 മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ട സൌകര്യം ചെയ്തു കൊടുക്കണമെന്ന് പല പ്രാവശ്യം പല പ്രമുഘ നേതാക്കളും നാഷണല്‍ കമ്മറ്റിയില്‍ ആവശ്യപ്പെട്ടപ്പോഴും ന്യുയോര്‍ക്കില്‍ നിന്നുള്ള ചില സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്‌ മാധ്യമങ്ങള്‍ക്ക് യാതൊരു വിധ കാര്യങ്ങളും ചെയ്തു കൊടുക്കരുതെന്ന് വാശി പിടിച്ചതെന്ന് ഫോമയുടെ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് ഡോ ജേക്കബ് തോമസ്സ് പറഞ്ഞു. 2 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്ന മാധ്യമ പ്രതിനിധികള്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി പ്രവേശിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഒരിക്കലും ശരിയല്ല. പ്രമുഘ ചാനലുകളെ പോലും ക്ഷണിച്ചിട്ടില്ല.  എന്റെ അറിവില്‍ ക്ഷണിച്ചിരിക്കുന്നത് വെറുമൊരു മാധ്യമ പ്രവര്‍ത്തകനെ മാത്രമാണ്‌ . അതും മുപ്പതിനായിരത്തോളം ഡോളര്‍ ചെലവാക്കി കൊണ്ടു വരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.  പല പ്രമുഘ മാധ്യമ പ്രവര്‍ത്തകരും വര്‍ഷങ്ങളായി സ്വന്തം ചെലവിലാണ്‌ പങ്കെടുക്കുന്നതെന്ന് മുന്‍ ഭാരവാഹികള്‍ക്കും അറിവുള്ളതാണ്‌.അവരില്‍ ബഹു ഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന നിലയില്‍ ജോലി ചെയ്യുന്നവരാണ്.

 

ഫോമയുടെ നക്ക പിച്ച സൌജന്യത്തിനു വേണ്ടി അവര്‍ ഒരിക്കലും എന്റെ അറിവില്‍ അരേയും ഇതു വരെ സമീപിച്ചിട്ടില്ല. പ്രസിഡന്റിന്റെ ധിക്കാരപൂര്‍വ്വമായ സമീപനങ്ങള്‍ ഫോമ പ്രവര്‍ത്തകര്‍ തന്നെ അനുഭവിച്ചിട്ടുള്ള സ്ഥിതിക്ക് ഇതും അതിന്റെ ഒരു തുടര്‍ച്ചയായിരുക്കും കാലിഫോര്‍ണിയയില്‍ നിന്ന് 30,000 ഡോളര്‍  ഡാന്‍സ് ട്രൂപ്പിനു മാറ്റി വെക്കാമെങ്കില്‍ 1 മില്യന്‍ ഡോളര്‍ ചെലവാക്കി നടത്തുന്ന കണ്‍വന്‍ഷന്‌ ക്യാമറ ടെക്നീഷ്യന്‍മാര്‍ക്കുള്ള റൂമുകളെങ്കിലും ചെയ്തു കൊടുക്കുവാനുള്ള മര്യാദയുണ്ടാകണമായിരുന്നു. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ 2 കൊല്ലം നിശ്ചലമാക്കി ചാരിറ്റിയുടെ പേരില്‍ ധന സമാഹരണം നടത്തിയതുമൊക്കെ ഇവിടുത്തെ മാധ്യമങ്ങളാണ്‌ ജനങ്ങളില്‍ എത്തിച്ചത്.

 

ഒരു ക്ഷണ കത്തെങ്കിലും കൊടുക്കുവാനുള്ള മര്യാദ ഫോമയുടെ പ്രസിഡന്റ് കാണിക്കണമായിരുന്നു. പത്രക്കാരുടെ സമ്മേളനങ്ങളിലൊക്കെ ഫോമയുടെ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നതാണ്‌. 100,000 ഡോളറില്‍ പരം സ്പോണ്‍സേഴ്സിനെ ലഭിച്ചത് മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്കിയതിലൂടെയാണ്‌. വെറും 2000 ഡോളര്‍ ചെലവ് വരുന്ന കാര്യമാണ്‌ ഈഗോയുടെ പേരില്‍ പ്രസിഡന്റ് വഷളാക്കിയത്. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ച് വെച്ച് പത്ര പ്രസ്ഥാവനയിറക്കി ഫോമ പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടുവാന്‍ ശ്രമിച്ചാല്‍ വളരെ ശക്തമായി ഫോമ പടുത്തുയര്‍ത്തിയവര്‍ അതിനെ നേരിടും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.