You are Here : Home / USA News

ഫോമയും മാദ്ധ്യമങ്ങളും തമ്മില്‍ ഉറ്റബന്ധം. അത് തുടരട്ടെ: ബിജു ഉമ്മന്‍

Text Size  

Story Dated: Monday, May 30, 2016 01:04 hrs UTC

അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫോമയും അമേരിക്കന്‍ മലയാളികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പത്രദൃശ്യ മാദ്ധ്യമങ്ങളും തമ്മില്‍ ഉറ്റബന്ധമാണുള്ളതെന്ന് ഫോമയുടെ ന്യൂയോര്‍ക്ക് എംപയര്‍ റീജണ്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഫോമയുടെ ഭാഗത്ത് നിന്ന് ഈ ബന്ധം ഉലയുന്നതരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനമുണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. പ്രസ്‌ക്ലബ്ബ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങിയതില്‍ അത്യന്തം ഉത്കണ്ഠയുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയുവാന്‍ ഫോമയുടെ പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ട്. ഫോമയുടെ വളര്‍ച്ചയില്‍ പത്ര-ദൃശ്യ മാദ്ധ്യമങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ കനത്തതാണ്. ഇപ്പോഴത്തെ ഫോമ നേതൃത്വം മാദ്ധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പ്രസ്‌ക്ലബ് തീരുമാനം എടുത്തതില്‍ അങ്ങേയറ്റം ഖേദമുണ്ട്. പ്രശ്‌നങ്ങള്‍ തീര്‍ക്കുവാന്‍ ഈ മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിക്കുവാന്‍ സാധിക്കണം. ഫോമയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രതികരണം അറിയാന്‍ ഫോമാ പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ട്. ഫോമാ-മാദ്ധ്യമ സുഹൃത്ബന്ധം തുടരട്ടെ എന്നത് ബഹുഭൂരിപക്ഷം ഫോമാപ്രവര്‍ത്തകരുടെ ആഗ്രഹമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.