You are Here : Home / USA News

ഹൂസ്റ്റണില്‍ നഴ്‌സസ് ദിനമാചരിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, May 31, 2016 12:10 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ഓഫ് ഹൂസ്റ്റണ്‍ ആന്റ് ഗാല്‍വെസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ നഴ്സ്സ് ദിനാചരണം വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. മെയ് 21ന് ശനിയാഴ്ച ഷുഗര്‍ലാന്റ് മദ്രാസ് പവിലിയന്‍ റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടത്തിയ നഴ്‌സസ് സംഗമം നഴ്‌സുമാരുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. വി.എ.മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.അഫ്ഷര്‍ നടത്തിയ പ്രാരംഭ എഡ്യൂക്കേഷനല്‍ പ്രസന്റേഷന്‍ വിജ്ഞാനപ്രദമായിരുന്നു. IANA പ്രസിഡന്റ് സാലി ശാമുവേല്‍ അദ്ധ്യക്ഷത വഹിച്ചു. 2016 ലെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംക്ഷിപ്തമായി അദ്ധ്യക്ഷപ്രസംഗത്തില്‍ വിശദീകരിച്ചു. പ്രൗഢഗംഭീരമായിരുന്ന സദസിനെ സെക്രട്ടറി ലവ്‌ലി എലങ്കയില്‍ സ്വാഗതം ചെയ്തു. തുടര്‍ന്ന് നഴ്‌സസ് പ്രാര്‍ത്ഥനയ്ക്ക് മറിയാമ്മ തോമസും, നഴ്‌സസ് പ്രതിജ്ഞയ്ക്ക് സാലി രാമാനുജവും നേതൃത്വം നല്‍കി.

 

ശ്രേയാ വര്‍ഗീസ്, ശ്രുതി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് മനോഹരമായ രീതിയില്‍ അമേരിക്കന്‍, ഇന്ത്യന്‍ ദേശീയഗാനങ്ങളാലപിച്ചു. മുഖ്യാത്ഥിയായിരുന്ന വി.എ.മെഡിക്കല്‍ സെന്ററിലെ പീര്‍ വ്യൂ കോര്‍ഡിനേറ്റര്‍ ഡോ.മേരി കെല്ലി മുഖ്യ പ്രഭാഷണം നടത്തി. 'Culture of Safety; it starts with you' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ആധികാരികമായ ക്ലാസ് ഏവര്‍ക്കും പുതിയ അറിവുകള്‍ സമ്മാനിച്ചു. രോഗികളുടെ സുരക്ഷയില്‍, നഴ്‌സുമാരുടെ ഉത്തരവാദിത്വം എത്രമാത്രം വലുതും, ഗൗരവമേറിയതാണെന്നും അവര്‍ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. നഴ്‌സിംഗ് രംഗത്തെ നിസ്വാര്‍ത്ഥ സേവനങ്ങളെ മാനിച്ച് സാലി ശാമുവേലിനും അക്കാമ്മ കല്ലേലിനും നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഹൂസ്റ്റണിലെ വിവിധ ആശുപത്രികളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വിവിധ നഴ്‌സുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയും പുതിയ ഗ്രാജ്വേറ്റ്‌സിനും ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്കും റോസാപുഷ്പങ്ങള്‍ നല്‍കിയും ആദരിച്ചു.

 

 

സ്‌കോളര്‍ഷിപ്പ് കമ്മറ്റി ചെയര്‍ മേരി തോമസ് ഇന്ത്യയില്‍ നിന്നും ഹൂസ്റ്റണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമിക്ക് സ്‌ക്കോളര്‍ഷിപ്പ് അവാര്‍ഡുകള്‍ നല്‍കി ജോബി വര്‍ഗീസ്, ശ്രുതി, ശ്രേയാ എന്നിവര്‍ ആലപിച്ച ശ്രുതി മധുരമായ ഗാനങ്ങള്‍ക്കൊപ്പം അല്‍വിന അവതരിപ്പിച്ച ഡാന്‍സ് പെര്‍ഫോമന്‍സും സമ്മേളനത്തില്‍ മാറ്റുകൂട്ടി. നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് ഫണ്ടും, 3 ഡോര്‍ റാഫിള്‍ പ്രൈസിനുള്ള 3 സ്വര്‍ണ്ണനായങ്ങളും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജൂവലേഴ്‌സ് സംഭാവന നല്‍കി. വിഭവസമൃദ്ധമായ ഉച്ചഭക്ഷവും ഉണ്ടായിരുന്നു. അക്കാമ്മ കല്ലേല്‍, സാലി രാമാനുജം എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ച് പരിപാടികള്‍ നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി ഷീലാ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.