You are Here : Home / USA News

യുവജനസഖ്യത്തിന്റെ 18-ാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Story Dated: Tuesday, May 31, 2016 12:14 hrs UTC

ചിക്കാഗോ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസന യുവജനസഖ്യത്തിന്റെ 18-ാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂലൈ 15 മുതല്‍ 17 വരെ ചിക്കാഗോ ക്രിസ്റ്റല്‍ ലേക്കിലുള്ള കണ്‍ട്രി ഇന്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ്-കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. നീണ്ട 15 വര്‍ഷങ്ങള്‍ക്കു ശേഷം ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ആതിഥ്യമരുളുന്ന യുവജന സമ്മേളനത്തിന്റെ ചിന്താവിഷയം 'Re-presenting Christ in a Chaotic world' എന്നതാണ് നോര്‍ത്ത് അമേരിക്ക ഭദ്രാസനാദ്ധ്യക്ഷന്‍ അഭി.ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പാ, റവ.എബ്രഹാം സ്‌കറിയ, ഡോ.തോമസ് ഇടിക്കുള, മിസിസ്സ്. പ്രീനാ മാത്യു എന്നിവര്‍ പ്രധാന നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ സഖ്യം സീനിയര്‍ സുഹൃത്തുക്കള്‍ക്കായും, പങ്കെടുക്കുന്നവരുടെ കുട്ടികള്‍ക്കായും പ്രത്യേകം പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. വിവിധ ഇടവകകളില്‍ നിന്നും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. ചിക്കാഗോ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനുള്ള പ്രത്യേക ക്രമീകരണം സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. സമ്മേളനത്തിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഭദ്രാസന യുവജന സഖ്യം കൗണ്‍സിലിന്റെ കൈത്താങ്ങലുകള്‍ സമ്മേളനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നു. അഭി. ഫീലക്‌സിനോക്‌സ് തിരുമേനി രക്ഷാധികാരിയായും, ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ.എബ്രഹാം സ്‌കറിയ, വൈ.പ്രസിഡന്റ് റവ.സോനു വര്‍ഗ്ഗീസ്, കോണ്‍ഫ്രന്‍സ് കണ്‍വീനര്‍ മോനിഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്-കമ്മറ്റികള്‍ 18-ാമത് യുവജനസഖ്യ ഭദ്രാസന സമ്മേളനം അവിസ്മരണീയമാക്കുവാന്‍ അക്ഷീണം പ്രയത്‌നിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.windycityconference.org സന്ദര്‍ശിക്കുക. ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.