You are Here : Home / USA News

കോട്ടയം ക്ലബിന്റെ പിക്‌നിക്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, May 31, 2016 12:18 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രധാന പ്രവാസി സംഘടനകളിലൊന്നായ കോട്ടയം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പിക്‌നിക് മെയ് 21ന് ശനിയാഴ്ച ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള ഗ്ലെന്‍ ലേക്ക് കമ്മ്യൂണിറ്റി പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയാണ് കോട്ടയം ക്ലബ്. വൈവിദ്ധ്യമാര്‍ന്ന കായിക-വിനോദ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ പിക്‌നിക് രാവിലെ 10.30ന് പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു. പ്രസിഡന്റ് എസ്.കെ. ചെറിയാന്‍ ഔപചാരിക ഉദ്ഘാടനം നടത്തി. പ്രായഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കത്തക്ക വിധത്തില്‍ നിരവധി പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നത്. വടംവലി മത്സരം, ബാഡ്മിന്റണ്‍, ഫിഷിംഗ് തുടങ്ങി വിവിധ ഇനങ്ങള്‍ പിക്‌നികിന് മാറ്റു കൂട്ടി. പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും, വിവിധ തരത്തിലുള്ള സ്‌നാക്ക്‌സും പിക്‌നിക്കിന്റെ പ്രത്യേകതയായിരുന്നു. ഒരേ നാട്ടില്‍ ജനിച്ചു വളര്‍ന്നവര്‍ ഒന്നിച്ചു ചേര്‍ന്ന് സൗഹൃദം പങ്കുവെയ്ക്കുവാനും പരിചയം പുതുക്കുവാനും ലഭിച്ച അവസരമായിരുന്നു ഈ പിക്‌നിക്കെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബിബിന്‍ കൊടുവത്ത്, ഏബ്രഹാം കുര്യാക്കോസ്(ബെന്നി), ഷിബു കെ.മാണി, ഷാജി കെ. യോഹന്നാന്‍, മോന്‍സി കുര്യാക്കോസ്, മാത്യു കെ ചെറിയാന്‍(രാജന്‍) തുടങ്ങിയവര്‍ പിക്‌നികിന് നേതൃത്വം നല്‍കി. നാലുമണിയോടുകൂടി പരിപാടികള്‍ അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.