You are Here : Home / USA News

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ദിനം ജൂണ്‍ 5ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, May 31, 2016 12:20 hrs UTC

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ദിനം ജൂണ്‍ 5ന് സമുചിതമായി ഇടവക പള്ളികളില്‍ ആചരിക്കുന്നു. കഴിഞ്ഞ മാസം അറ്റ്‌ലാന്റായില്‍ കൂടിയ ഭദ്രാസന അസംബ്ലി സമ്മേളനത്തില്‍ ഭദ്രാസനതല ദിന ആഘോഷവും പൊതു സമ്മേളവും നടത്തപ്പെട്ടു. എന്നാല്‍ ഇടവകതലത്തിലുള്ള ദിന ആഘോഷവും ഭദ്രാസനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ജൂണ്‍് 5ന് വി.കുര്‍ബാനയ്ക്ക് ശേഷം എല്ലാം പള്ളികളിലും നടത്തണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത കല്പനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴ് വര്‍ഷകാലത്ത് ഭദ്രാസനത്തിന്റെ ആത്മീയവും ഭൗതികമായ വളര്‍ചയില്‍ സഹകരിച്ച എല്ലാവര്‍ക്കും മാര്‍ യൗസേബിയോസ് നന്ദി അറിയിച്ചു. ഭദ്രാസന ആസഥാന വികസന പദ്ധതികളിലും, പുതുതലമുറയെ സഭയോടും ഭദ്രാസനത്തോടും ചേര്‍ത്തുനിര്‍ത്തുന്നതിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷയുള്ള ആരാധന ക്രമത്തിന്റെ വികസന പദ്ധതിയിലൂടെ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ വളരെ ആവശ്യമെന്ന് മാര്‍ യൗസേബിയോസ് കല്പനയില്‍ ഉല്‍ബോധിപ്പിച്ചുയെന്ന് ഭദ്രാസന പിആര്‍ഓ എല്‍ദോ പീറ്റര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.