You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ജൂണ്‍ 12-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 01, 2016 01:48 hrs UTC

ജിമ്മി കണിയാലി

 

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ "സാമുദായിക സംഘടനകളുടെ വളര്‍ച്ച, സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവോ' എന്ന വിഷയത്തില്‍ ജൂണ്‍ 12-നു ഞായറാഴ്ച 5 മണി മുതല്‍ ഡിബേറ്റ് നടത്തപ്പെടുന്നു.

 

മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ (834 E Rand Rd, MT Prospect, IL 60056) പ്രസിഡന്റ് ടോമി അമ്പേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ചര്‍ച്ചാവേദി കോര്‍ഡിനേറ്റര്‍ ജെസ്സി റിന്‍സി, സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.വിവിധ സാമുദായിക, സാമൂഹിക സംഘടനാ നേതാക്കള്‍ ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കും.

 

ഈ ചര്‍ച്ചാവേദിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. അച്ചീവ് റിയാലിറ്റിയും, ലിങ്കണ്‍വുഡ് മോര്‍ട്ട്‌ഗേജുമാണ് സ്‌പോണ്‍സര്‍മാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.