You are Here : Home / USA News

മതബോധന സ്കൂളില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

Text Size  

Story Dated: Wednesday, June 01, 2016 01:54 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഹാജര്‍നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. മെയ് 29-നു ഞായറാഴ്ച 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. 132 കുട്ടികളാണ് ഈവര്‍ഷം അവാര്‍ഡിന് അര്‍ഹരായത്. വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. ജഗിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സ്കൂള്‍ ഡയറക്ടര്‍മാരായ സജി പുതൃക്കയില്‍, മനീഷ് കൈമൂലയില്‍, സി. സേവ്യര്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍­കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.