You are Here : Home / USA News

സഭാ കൗണ്‍സിലേക്ക് ഏബ്രഹാം മാത്യു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, June 01, 2016 11:18 hrs UTC

ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഭാ കൗണ്‍സിലേക്ക് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നുള്ള ഏക അംഗമായി. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇടവയില്‍ നിന്നുള്ള ഏബ്രഹാം മാത്യു(ജോയി മണ്ണില്‍) തെരഞ്ഞെടുക്കപ്പെട്ടു. ഹൂസ്റ്റണ്‍ ഇടവകയില്‍ നിന്ന് സഭയുടെ പ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏബ്രഹാം ഭദ്രാസനത്തില്‍ ഐക്യകണ്‌ഠേനയാണ് സഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷമായി ഹൂസ്റ്റണ്‍ ഇടവകയില്‍ നിരവധി ചുമതലകള്‍ വഹിച്ചു വരുന്ന ഇദ്ദേഹം അതിനുമുന്‍പ് മുംബൈ സാന്താക്രൂസ് ഈസ്റ്റിലുള്ള കൂലീന ഇടവകയില്‍ നിരവധി ചുമതലകള്‍ വഹിച്ചു.

 

ബാഹ്യകേരള ഭദ്രാസനത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റാന്നി കീക്കൊഴൂര്‍ കൈതക്കുഴി മണ്ണില്‍ കുടുംബാംഗമാണ്. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലും സജ്ജീവമായി പ്രവര്‍ത്തിയ്ക്കുന്ന ഏബ്രഹാം മാത്യു കഴിഞ്ഞ 3 വര്‍ഷമായി ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു. ഇദ്ദേഹത്തിന് ലഭിച്ച ഈ ഉന്നതസ്ഥാനലബ്ധി ഹൂസ്റ്റണ്‍ ഇവാന്‍ജലിക്കല്‍ ഇടവകയ്ക്ക് അഭിമാനം നല്‍കുന്നതാണെന്ന് ഇടവക വികാരി റവ.കെ.ബി.കുരുവിള അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.