You are Here : Home / USA News

ഫീസും നല്‍കി സഹായിക്കാന്‍ മല്ലപ്പള്ളി സംഗമം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, June 01, 2016 11:37 hrs UTC

ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി ചിങ്ങം മല്ലപ്പള്ളി താലൂക്കില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മല്ലപ്പള്ളി താലൂക്കിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് BSC നഴ്‌സ് വിദ്യാര്‍ത്ഥികളുടെ മുഴുവനും ഫീസും നല്‍കി സഹായിക്കാന്‍ പ്രസിഡന്റ് ചാക്കോ നൈനാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ സെക്രട്ടറി സിജോ ജോയി, ട്രഷര്‍ സെന്നി(Senny)ഉമ്മന്‍, വൈസ് പ്രസിഡന്റ് സജി മാത്യു, മറിയാമ്മ തോമസ്, ഷൈനി ഉമ്മന്‍ മറ്റ് കമ്മറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസ്തുത വിദ്യാഭ്യാസ സഹായം വിദ്യാര്‍ത്ഥികളായ ജോമോള്‍ പി.ഫ്രാന്‍സിസ്, മെര്‍ലിന്‍ മാത്യുവിന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തതായി പ്രസിഡന്റ് ചാക്കോ നൈനാന്‍, ട്രഷര്‍ സെന്നി ഉമ്മനും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.