You are Here : Home / USA News

വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്റെ കോണ്‍ഫ്രന്‍സ് ഡാലസില്‍

Text Size  

Story Dated: Wednesday, June 01, 2016 12:45 hrs UTC

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ എല്ലാ രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സ് ഈ വര്‍ഷം ജൂണ്‍ 17 വെള്ളിയാഴ്ച വൈകീട്ട് 6ന് ഡാലസില്‍(580 Castleglen dr, Garland, TX-75043) വെച്ച് നടത്തപ്പെടുന്നതാണെന്ന് റീജിയണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, പ്രസിഡന്റ് ഏലീയാസ് പത്രോസ്, ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. അന്നേദിവസം എക്‌സിക്യൂട്ടീവ് കൗണ്‍സിലും, പൊതുയോഗവും നടത്തപ്പെടുന്നതും, അടുത്ത രണ്ടവര്‍ഷത്തേക്കുള്ള(2016-2018) അമേരിക്ക റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണെന്നും ഇലക്ഷന്‍ കമ്മീഷ്ണര്‍ ചെറിയാന്‍ അലക്‌സാണ്ടര്‍ അറിയിച്ചു. ന്യൂയോര്‍ക്ക്, ഡാലസ്, ടോറാന്‍ന്റോ, ഹ്യൂസ്റ്റണ്‍, ചിക്കാഗോ, ഒഹായോ, ഓസ്റ്റിന്‍, ന്യൂജേഴ്‌സി, കാലിഫോര്‍ണിയ, ഫിലാഡല്‍ഫിയ, ഒക്ലഹോമ, അറ്റ്‌ലന്റാ തുടങ്ങി അമേരിക്കയുടെയും, കാനഡായുടെയും വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കോണ്‍ഫ്രന്‍സിന്റെ വിവിധ ക്രമീകരണങ്ങളുടെ ചുമതലക്കാരായ ഗോപാലപിള്ള, വര്‍ഗീസ് മാത്യു, സിസില്‍ ചെറിയാന്‍, ഫിലിപ്പ് തോമസ്, പ്രമോദ് നായര്‍, സുജന്‍ കാക്കനാട്, സുജിത് തങ്കപ്പന്‍, ഏലിക്കുട്ടി ഫ്രാന്‍സിസ്, രഞ്ജിത് ലാല്‍, അലക്‌സ് അലക്‌സാണ്ടര്‍, പ്രിയ ചെറിയാന്‍, ഡോ.വികാസ് നെടുംമ്പള്ളില്‍, ദീപക് കൈതക്കപ്പുഴ, സാജു സെബാസ്റ്റന്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.