You are Here : Home / USA News

മാധവന്‍ നായര്‍ക്ക് വാഷിംഗ്ടണ്‍ ഡി സി യില്‍ നിന്നു പിന്തുണ

Text Size  

Story Dated: Wednesday, June 01, 2016 12:49 hrs UTC

വാഷിംഗ്ടണ്‍ ഡി സി : ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന മാധവന്‍ ബി നായര്‍ക്ക് വാഷിംഗ്ടണ്‍ ഡി സി യില്‍ നിന്നുള്ള ദേശീയ നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് എറിക് വി മാത്യുവിനൊപ്പം ദേശീയ കമ്മിറ്റി അംഗങ്ങളായ ബെന്‍ പോള്‍, ബോസ് വര്‍ഗീസ്, ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറി ഷാഹി പ്രഭാകരന്‍ എന്നിവര്‍ മാധവന്‍ നായരുടെ സ്ഥാനാര്‍ഥിത്വത്തെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി പ്രഖ്യാപിച്ചു.

 

ഫൊക്കാനയുടെ ഭാവി സംബന്ധിച്ച് മാധവന്‍ നായരുടെ കാഴ്ചപ്പാടുകളും ഭാവിപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേക്ക് അമേരിക്കന്‍ മലയാളി യുവജനങ്ങളെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും നോര്‍ത്ത് അമേരിക്കയിലങ്ങോളമിങ്ങോളമുള്ള അസോസിയേഷനുകളുടെ താല്‍പര്യങ്ങളെയാണ് പങ്കുവെക്കുന്നതെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് എറിക് വി മാത്യു പറഞ്ഞു. മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഭാവി മീറ്റിംഗുകളും പ്രവര്‍ത്തനങ്ങളും മേരിലാന്‍ഡ്, ഡി സി, വിര്‍ജീനിയ പ്രദേശങ്ങളില്‍ നടത്തുന്നതിനുള്ള ആഗ്രഹം വാഷിംഗ്ടണ്‍ ഡി സിയില്‍ നിന്നുള്ള നേതാക്കള്‍ പങ്കുവച്ചു.

 

 

2018ലെ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതാക്കള്‍ പൂര്‍ണ പിന്തുണ അറിയിച്ചു. നിലവില്‍ð ഫൊക്കാന നാഷണല്‍ð കമ്മിറ്റി അംഗമായ മാധവന്‍ നായര്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.