You are Here : Home / USA News

ഫൊക്കാനാ , മലയാളിയുടെ മാമാങ്കത്തിനു ഒരുക്കങ്ങൾ പുർത്തിയായി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, June 02, 2016 11:02 hrs UTC

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍പുർത്തിയായി . ഉദ്ദേശിച്ചതിലും കുടുത്തൽ രജിസ്ട്രഷൻ വന്നതായി പ്രസിഡന്റ്‌ ജോൺ പി ജോൺ അറിയിച്ചു.താമസിയാതെ രജിസ്ട്രഷൻ ക്ലോസ് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാമാങ്കത്തിനു എല്ലാവിധ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രിതിയിലാണ് പ്രോഗ്രാമുകൾ ചിട്ടപെടുത്തിയിരിക്കുനത്. ഫൊക്കാനായുടെ ദേശീയ കൺവൻഷൻ ഇത്തവണ വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങുന്ന താരങ്ങളെകൊണ്ട് നിറയും.

 

അഭിനയതാക്കൾ , സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ , ഗായകർ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ നിറവുകൊണ്ട്ഫൊക്കാനാ കണ്‍വെൻഷൻ അനുഗ്രഹിതമയിരിക്കും . "ഫിംകാ " എന്ന പേരിൽ അമേരിക്കൻ മലയാളികളുടെ നിയന്ത്രണത്തിൽ ,അവർ കണ്ടെത്തുന്ന താരങ്ങൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്‌. അവാർഡ് ദാന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ഏറ്റവും അധികം അമേരിക്കൻ മലയാളികൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാക്കി മാറ്റുവാനാണ് ഫൊക്കാനയുടെ ശ്രെമം.

 

ഈ ചലച്ചിത്ര താരങ്ങളുടെ വിവിധ കലാപരിപാടികളും , അവർ ആടിയു, പാടിയും ജനകുട്ടത്തിൽ ഓരോരുത്തരായി മാറുന്നതും ഈ കണ്‍വെൻഷന്റെ മാത്രം പ്രത്യേകതയാണ്. മറ്റൊരു പ്രേത്യേക്കതയാണ് ഫൊക്കാന സ്റ്റാർ സിംഗർ,ഫൊക്കാനാ മികച്ച ഗായികാ ഗായകന്മാരെ കണ്ടെത്തുവാൻ നാഷണൽ കൺവൻഷനോടനുബന്ധിച്ചു ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാർ സിങ്ങർ മത്സരം നടത്തുന്നു. പ്രസിദ്ധ ഗായകൻ വേണുഗോപാലിന്റെ നേതൃതത്തിൽ ആണ് ഈ പരിപാടി അണിയിച്ചു ഒരുക്കുന്നത്. ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം.രാഗ താള മായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്.

 

സൗമ്യമാക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതം എന്ന വാക്കിനർത്ഥം .ശ്രോതാക്കളിൽ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. ഈ കലയ്ക്ക് ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. അങ്ങെനെ ഈ കൺവൻഷൻ മുഴുവൻ സംഗീതപരമയിരിക്കും എന്നതിൽ സംശയംമില്ല . ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ അമേരിക്കൻ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് . \

 

"മിസ്സ്‌ ഫൊക്കാനാ "മത്സരം.സംസ്കാരത്തിന്റെ സൃഷ്ടിയെന്ന നിലയിൽ സൗന്ദര്യം അങ്ങേയറ്റം വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. "ആദർശസൗന്ദര്യം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയിൽ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂർണ്ണത ചേർന്ന സത്ത് എന്നാണ്.തത്ത്വചിന്തയുടെ വിഷയമെന്ന നിലയിൽ,പൊരുൾബോധത്തിന്റെ തുടിപ്പുമായി അമേരിക്കൻ മലയാളികളുടെ പ്രിയ സംഘടന ഫൊക്കാന എത്തുന്നു .നമ്മുടെ യുവതലമുറയുടെ മിസ്സ്‌ ഫൊക്കാനായേ തെരെഞ്ഞുടുക്കുന്നു, അവർക്ക് മിസ്സ്‌ കേരളാ മത്സരത്തിൽ പങ്കുടുക്കുന്നത്തിനുള്ള അംഗി കരവും ലഭിക്കുന്നു. ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ എന്നത് ഫൊക്കാനായുടെ നുതന ആശയം ആണ് .ഈ പദ്ധിതിയുടെ ഉദേശം പുതു തലമുറയെ അവരുടെ പുർവികരുടെ ജന്മനാടിന്റെ സംസ്കാരം, പെത്രികം ഭുപ്രകൃർതി, ചരിത്രം, സാമുഹിക ജിവിതം, സാഹിത്യം, കല , കൃഷി, സമ്പത്ത് വ്യവസ്ഥ , രാഷ്ട്രിയും മുതലയാവയെകുറിച്ച് ബോധവൽകരിക്കുക എന്നുള്ളതാണ്.

 

ഇന്നത്തെയും, വരൻ പോകുന്ന തലമുറക്കാർ വേരുകൾ തേടി പുറപെടുമ്പോൾ മേൽ പറഞ്ഞ സാമാന്യ വിജഞ്ഞാനം അത്യന്തപേഷിതമാണ് നമ്മുടെ കുട്ടികൾക് . സാഹിത്യ സമ്മേളനം മറ്റൊരു പ്രധാന വിഭവം ആണ്.മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ ഇവിടെ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു.പ്രമുഖ കവിയും സിനമ-സീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശസ്ത നോവലിസ്റ്റും സാഹിത്യകാരനുമായ സേതു, കഥാകാരനും, മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ പി.കെ. പാറക്കടവ്, കഥാകാരനും നോവലിസറ്റുമായ സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും പങ്കെടുക്കുന്നു.

 

 

മയാളി മങ്ക,ഉദയ കുമാർ വോളി ബോൾ ടൂർണമെൻറ് , ബിസിനസ്‌ സെമിനാറുകൾ, വിമൻസ് ഫോറം സെമിനാറുകൾ,കുട്ടികളുടെ മത്സരങ്ങൾ, ചിരിഅരെങ്ങ്, തുടങ്ങി നരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തി ഈ കണ്‍വെൻഷൻ ഒരു മാമാങ്കം തന്നെ ആക്കി തീർക്കാൻ ഞങ്ങൾ അങ്ങേഅറ്റം ശ്രമിക്കുന്നു. കാനഡയിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പതു വർഷങ്ങളുടെ ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെൻഷന് .ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറൽ കണ്‍വെൻഷൻ. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെൻഷന്റെ വേദികൾ നാം ഉപയോഗപ്പെടുത്തും .

 

 

നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അതികരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല.കേരളത്തില്‍ ഫൊക്കാനാ നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നമ്മള്‍ ഇതുവരെ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകൾ,അങ്ങനെ വളരെ ജനകീയമായ നിരവധി പദ്ധതികൾക്ക് ഈ കമ്മിറ്റി ചുക്കാൻ പിടിച്ചു . എല്ലാ അമേരിക്കാൻ മലയാളികളെയും കാനഡായിൽ നടക്കുന്ന മലയാളിമാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം , രജിസ്ട്രഷൻ താമസിയാതെ ക്ലോസ് ചെയ്യേണ്ടി വരുന്നതിനാൽ രജിസ്റ്റർ ചെയ്യത്തവാർ ഈ മാമാങ്കത്തിൽ പങ്കുടുക്കാൻ എത്രയും പെട്ടെന്ന്‌ രജിസ്റ്റർ ചെയ്യണം എന്ന് പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ.

 

 

ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ, വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.