You are Here : Home / USA News

കെ.ഇ.എ.എന്‍ ­2016 ഉദ്ഘാടനം റമദാ ഇന്നില്‍

Text Size  

Story Dated: Friday, June 03, 2016 04:33 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി ന്യൂ ജേഴ്‌സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (കെഇഎഎന്‍ ­2016) ഉത്ഘാടനവും, എന്‍ജെ മേഖലാ സമ്മേളനവും റോഷേല്‍ പാര്‍ക്കിലെ റമദാ ഇന്നില്‍ മെയ് 21­ന് നടന്നു. എന്‍ജെ ബോര്‍ഡ് ഓഫ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷണര്‍ ബഹു. ഉപേന്ദ്ര ചിവക്കുള മുഖ്യാതിഥിയായിരുന്നു. മനേഷ് നായര്‍ (ഡയറക്ടര്‍ ­ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ്‌സ് & ബിസിനസ് ഡെവലപ്‌മെന്റ് @അമേരിക്കല്‍ എക്‌സ്പ്രസ്), നേതൃത്വത്തെ കുറിച്ചും തോമസ് ജി മൊട്ടക്കല്‍ (സിഇഒ ­ ടോമര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്) എഞ്ചിനിയറുടെ സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തിലും മുഖ്യ പ്രഭാഷണം നടത്തി. ലീഡര്‍ഷിപ് കോഷന്റ് (നേതൃത്വ സിദ്ധിമാനം) എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച മനേഷ് നായര്‍ ഒരു സ്ഥാപനത്തിന്റെ ഉയരങ്ങളില്‍ എത്തുന്നതിന് ഒരാള്‍ തന്റെ ശൃംഖലകള്‍ വിപുലീകരിക്കേണ്ടതിന്റെയും 'സാമൂഹിക മൂലധനം' സൃഷ്ടിക്കേണ്ടുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയുണ്ടായി.

 

ഒരു എഞ്ചിനിയര്‍ സമൂഹത്തോട് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് തോമസ് മൊട്ടക്കല്‍ പ്രതിപാദിച്ചു. കെഇഎന്‍ ജനറല്‍ സെക്രട്ടറി മനോജ് ജോണ്‍ മുഖ്യ പ്രഭാഷകരെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് പരിപാടിയുടെ സ്‌­പോണ്‍സര്‍ കൂടിയായ ചെറുമറ്റത്തില്‍ ഡവലപ്പേഴ്‌­സ് ആന്റ് ബില്‍ഡേഴ്‌­സിലെ രാജേഷ് മാത്യുവിന്റെ പ്രസന്റേഷന്‍ നടന്നു. കേരളത്തിലെ തങ്ങളുടെ 'ഗ്രീന്‍ നെസ്റ്റ് പ്രോജക്ടില്‍' പാരിസ്ഥിതികമായുള്ള സുസ്ഥിര രൂപകല്‍പന എങ്ങനെയാണ് നടപ്പാക്കിയിരിക്കുന്നതെന്നു വിശദീകരിച്ചു. തുടര്‍ന്നു നടന്ന സംരംഭക നേതൃത്വത്തെ പറ്റിയുള്ള പാനല്‍ ചര്‍ച്ച ആരുണ്‍ ഗോപാലകൃഷ്ണന്‍ മോഡറേറ്റ് ചെയ്തു. (ഒരു പ്രൊഫഷണല്‍ എംസീ ആയ അരുണ്‍ കേരളത്തില്‍ ഏഷ്യാനെറ്റിനും കൈരളി ടിവിക്കും യുഎസില്‍ പ്രവാസി ചാനലിനും വേണ്ടി വിവിധ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

ഇന്‍ഡോ­അമേരിക്കന്‍ പ്രസ് ക്ലബിന്റെ ദേശീയ എക്‌­സിക്യൂട്ടീവ് അംഗ് കൂടിയാണ് അരുണ്‍). ഇതില്‍ പങ്കെടുത്തവര്‍ ഇവരൊക്കെയാണ്: ഡോ.ആദം പി. ധവാന്‍ ­ എന്‍.ജെ.ഐ.ടി­ലെ അണ്ടര്‍ഗ്രാജുവേറ്റ് റിസര്‍ച്ച് ആന്റ് ഇന്നോവേഷന്റെ എക്‌­സിക്യൂട്ടീവ് ഡയറക്ടറും റിസര്‍ച്ച് വൈസ് പ്രൊവോസ്റ്റ്, ഇലക്ട്രിക്കല്‍ & കംപ്യൂട്ടര്‍ എഞ്ചിനിയറിംഗ് പ്രശസ്ത പ്രൊഫ­സറും സുരേന്ദ്ര തിവാരി ­ എനര്‍ജി ഇന്‍ഡസ്ട്രി എക്‌­സിക്യൂട്ടീവ്. വിവിധ രാജ്യങ്ങളില്‍ ഊര്‍ജ­പെട്രോകെമിക്കല്‍ വ്യവസായ രംഗത്ത് വിപുലമായ ബിസിനസ് ഡവലപ്‌­മെന്റ് ­ ബിസിനസ് മാനേജ്‌­മെന്റ് അനുഭവ പരിചയമുള്ള വ്യക്തി. ഡോ. രഘു മേനോന്‍ ­ സംരംഭകന്‍, എക്‌­സ്പ്രസ് ലെന്‍ഡിങ് പ്രസിഡന്റും സി.ഇ.ഒയും രഞ്ജി കെ മാത്യു ­ വെസ്റ്റ് പോയിന്റില്‍ യുണൈറ്റഡ് സ്‌­റ്റേറ്റ് മിലിട്ടറി അക്കാദമിയില്‍ ഓപറേഷന്‍സ് ആന്റ് മെയിന്റനന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍; ട്രിപ്പിള്‍ ഐ ഗ്ലോബല്‍ ഡയ­റക്ടര്‍. അക്കാദമിക ലോകം, കോര്‍പൊറേറ്റ് ലീഡര്‍ഷിപ്പ്, സംരംഭകര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സംഗമിച്ച പാനല്‍ ചര്‍ച്ചകള്‍ വിജ്ഞാനപ്രദമായിരുന്നു.

 

 

ഒപ്പം സംരംഭക നേതൃത്വത്തെ കുറിച്ച് കോര്‍പറേറ്റ് തലവന്മാര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, സംരംഭകര്‍ തുടങ്ങിയവരുടെ വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെ­യ്­തു ഒന്‍പതു മുതല്‍ അഞ്ചുവരെ ജോലിയെടുക്കുന്ന ഇന്ത്യന്‍ അമേരിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് സ്റ്റാര്‍ട്ട്­അപ്പുകളും സംരംഭകത്വവും ഉപയോഗിച്ച് എങ്ങനെ വിജയം കൊയ്യാമെന്ന് പാനല്‍ ചര്‍ച്ച ചെയ്തു. എന്താണ് അറിയേണ്ടത്, എന്താണ് അറിയേണ്ടാത്തത്, ഒപ്പം തങ്ങളുടെ ദൈനംദിന ജോലിയില്‍ പ്രയോഗിക്കാവുന്ന വിവിധ സംരംഭക നേതൃത്വ രീതികള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യുകയുണ്ടായി. പാനല്‍ ചര്‍ച്ചയെ തുടര്‍ന്ന് എന്‍ജെ മേഖലാ സമ്മേളനം ന­ടന്നു. സമ്മേളനത്തില്‍ സംസാരിച്ച കെ.ഇ.എ.എന്‍ പ്രസിഡന്റ് അജിത് ചിറയില്‍, ഇന്നത്തെ ലോകത്ത് ക്രോസ് ഫങ്ഷണല്‍ നെറ്റ് വര്‍ക്കിങ്ങും പാര്‍ട്ണര്‍ഷിപ്പും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന കാര്യം ആവര്‍ത്തിക്കുകയുണ്ടായി. മെഡിക്കല്‍ ഫീല്‍ഡും കംപ്യൂട്ടര്‍ എഞ്ചിനിയറങ്ങിന്റെയും പാര്‍ട്ണര്‍ഷിപ്പില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു.

 

 

സ്­കൂള്‍ കുട്ടികള്‍ക്ക് 'കരിയര്‍ അവസരങ്ങളേയും സാധ്യതയുടെ കലയേയും' കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ക്ക് വളര്‍ന്നു വരുന്ന മേഖലകളേയും തൊഴിലവസരങ്ങളേയും കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനും കെ.ഇഎ.എന്‍ ഈ വര്‍ഷം പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനിയറിങ് പഠനം നടത്തുന്നതിന് സ്‌­പോണ്‍സര്‍ ചെയ്യുന്ന പരിപാടി കെ.ഇ.എന്‍ തുട­രും. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു വ്യത്യസ്തമായുള്ള സാമൂഹിക സമ്പര്‍ക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യാതിഥി ഉപേന്ദ്ര ചിവക്കുളവിശദീകരിച്ചു. ആളുകള്‍ പുതിയ പന്ഥാവുകള്‍ തേടണം. തോല്‍വിയെ കുറിച്ച് ആശങ്കാകുലരാവരുത്. നിങ്ങള്‍ അറിയുന്ന കാര്യങ്ങളെ പ്രയോഗത്തില്‍ എത്തിക്കാനുള്ള ഭാവന ഉണ്ടായിരിക്കണം, അദ്ദേഹം പ­റഞ്ഞു.

 

 

ശക്തിക്കും വിജയത്തിനും ഒപ്പമെത്തുന്ന ഉത്തരവാദിത്തത്തെ കുറിച്ചായിരുന്നു ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌­സണ്‍ പ്രീതാ നമ്പ്യാര്‍ സംസാരിച്ചത്. സമൂഹത്തിലേക്ക് തിരികെ നല്‍കാനുള്ള ഒരു താല്‍പര്യം കൂടി നമുക്കുണ്ടായിരിക്കണമെന്ന് പ്രീത ഓര്‍മ്മപ്പെടുത്തി. പരിപാടിയുടെ സ്‌­പോണ്‍സര്‍, മുഖ്യാതിഥി, മുഖ്യ പ്രഭാഷകര്‍, പാനലിസ്റ്റുകള്‍ എന്നിവര്‍ക്ക് കെ.ഇ.എ.എന്നിന്റെ വിവിധ എക്‌­സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ പ്രശംസാപത്രങ്ങള്‍ സമ്മാനിച്ചു. അത്താഴ വിരുന്നും സിജി ആനന്ദ്, ജിനു ജേക്കബ് എന്നിവരുടെ സംഗീത വിരുന്നുമായി പരിപാടി സമാപിച്ചു. വിനോദ പരിപാടികളുടെ സംഘാടനം റജിമോന്‍ അബ്രഹാമും പരിപാടിയുടെ ആസൂത്രണം റോഷ്‌­നി രവിയും നിര്‍വഹിച്ചു. പരിപാടിയുടെ സ്‌­പോണ്‍സര്‍, മുഖ്യാതിഥി, അതിഥി പ്രഭാഷകര്‍, പങ്കെടുത്തവര്‍ എന്നിവര്‍ക്ക് കെ.ഇഎഎന്‍ ന്യൂജഴ്‌­സി വൈസ് പ്രസിഡന്റ് നീനാ സുധീര്‍ കൃതജ്ഞത അറിയിച്ചു.

 

കേരളത്തില്‍ നിന്നുള്ള എഞ്ചിനിയര്‍മാരുടെ സമുന്നത സംഘടനയായ കെ.ഇ.എ.എന്നിന് നോര്‍ത്ത് ഈസ്റ്റ് യുഎസ്എ­യില്‍ 400 അംഗങ്ങളുണ്ട്. എഞ്ചിനിയറിംഗ് സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തിനമായി ആശയങ്ങള്‍ പങ്കുവയ്ക്കുന്ന കെഇഎഎന്‍ സാമ്പത്തികമായും പ്രൊഫഷണലായും അര്‍ഹരായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. 501 (സി) (3) പ്രകാരം നികുതിപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സംഘടനയാണ് കെഇഎഎന്‍. വിദ്യാഭ്യാസ സ്‌­കോളര്‍ഷിപ്പുകള്‍ സ്‌­പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടു­ക. അജിത് ചിറയില്‍ (പ്രസിഡന്റ്­ 609­532­4007), മനോജ് ജോണ്‍ (ജനറല്‍ സെക്രട്ടറി ­ 917­841­9043), ലിസി ഫിലിപ്പ് (ട്രഷറര്‍ ­ 845­642­6206).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.