You are Here : Home / USA News

ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന ഗാന സന്ധ്യ ഫോക്കാന കൺവെൻഷനിൽ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, June 04, 2016 01:15 hrs UTC

ഫൊക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍പുർത്തിയാവുമ്പോൾ സംഗീത സാന്ദ്രമാകുന്ന ഗാനശേഖരവും ആയി എത്തുന്നു ശ്രുതിലയ. ഫോക്കാന 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷനിൽ ആണ് ഈ ഗാന സന്ധ്യ അരങ്ങേറുന്നത്. 1950 മുതൽ ഉള്ള മലയാളത്തിലെയും ഹിന്ദി, തമിഴ് എന്നെ ഭാഷകളിലേ മറക്കാൻ ആകാത്ത ഒർമ്മകളെ തൊട്ടുണർത്തുന്ന ഈ ഗാന സന്ധ്യ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും ആണ്.

 

 

തത്സമയ ലൈവ് 12 പീസ് ഒര്ചെസ്ട്ര കൂടെ അരങ്ങേറുന്ന ഈ ഗാന സന്ധ്യ ചിക്കാഗോ ആസ്ഥാനമായ ശ്രുതിലയ ഒര്ചെസ്ട്രയും ഫോക്കാനയും ചേരുന്നു ആണ് അവതരിപ്പികുന്നത്. മണ്മറഞ്ഞു പോയ മലയാളത്തിൻറെ സ്വന്തം സംഗീത സാമ്രട്ടുകൾക്ക് മുൻപിൽ സ്മരണയായി ഹൃദയത്തെ തൊട്ടുണർത്തുന്ന ഒട്ടനവധി ഗാന ശേഖരങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ആദരാഞ്ജലികൾ "TRIBUTES" unplugged ഈ സംഗീത നിശയുടെ ഒരു പ്രധാന ആകർഷണം ആണ്. ജൂലൈ 1 മുതൽ ആണ് ടോറണ്ടോ ഹിൽട്ടൻ ഹോട്ടലിൽ ഫോകാന പ്രധാന വേദി ആയ ഓ എൻ വി നഗറിൽ അരങ്ങേറുന്നത്. സമൂഹമായി ജീവിക്കാനും കൂട്ടായി അധ്വാനിക്കാനും തുടങ്ങിയപ്പോൾ വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിച്ചുവന്നു. ജനങ്ങളുടെ സാംസ്കാരികപുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്.

 

 

സംഗീതോപകരണം ഉപയോഗിച്ചും വായ കൊണ്ടുമാണ് മനുഷ്യൻ സംഗീതം ആലപിക്കുന്നത്. പടിഞ്ഞാറൻ സംഗീതം, കിഴക്കൻ സംഗീതം എന്നു രണ്ടു രീതിയിലാണ് ആഗോള സംഗീതത്തെ പൊതുവേ ഭൂമിശാസ്ത്രപരമായി വേർതിരിചിട്ടുള്ളത്. മനുഷ്യർകൂടുതൽ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടികലർന്നു.അത് പിന്നീട് ഫ്യൂഷൻ സംഗീതം എന്ന വിഭാഗമായും അറിയപ്പെട്ടുതുടങ്ങി. കർണാടകസംഗീതത്തിന്റെയും ഒരളവുവരെ ഹിന്ദുസ്ഥാനിസംഗീതത്തിന്റെയും വശ്യതയിൽ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി നാട്ട് വൈവിദ്ധ്യങ്ങളെ ഓർമകളിൽ നിന്ന് പോലും അകറ്റികഴിഞ്ഞു. വടക്കൻപാട്ടിന്റെ ഈണങ്ങളും ,പടയണിയുടെ ഗോത്രഭാവഗംഭീരമായ ശീലുകളും, പുള്ളുവൻപാട്ടിന്റെ പരുക്കൻ സ്വരഗതികളും, കൈകൊട്ടിക്കളിപാട്ടിന്റെ നിരങ്കുശമായ ഒഴുക്കും പൊതുജനാഭിരുചിയിൽ നിന്ന് മിക്കവാറും മാറികഴിഞ്ഞു.

 

 

ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. ഈ കലയ്ക്ക് ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. അങ്ങെനെ ഈ കൺവൻഷൻ മുഴുവൻ സംഗീതപരമയിരിക്കും എന്നതിൽ സംശയംമില്ലയെന്ന്‌പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ, വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, എന്നിവർ അറിയിച്ചു. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.