You are Here : Home / USA News

വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ വാര്‍ഷികം ജൂണ്‍ 10-ന്

Text Size  

Story Dated: Sunday, June 05, 2016 09:33 hrs UTC

ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ വാര്‍ഷികാഘോഷം ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മുതല്‍ വെസ്റ്റ്‌ ന്യാക്കിലുള്ള ക്ലാര്‍ക്സ്‌ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ജോസഫ് മുണ്ടഞ്ചിറ അറിയിച്ചു. മുഖ്യാതിഥിയായി പങ്കെടുക്കുന്നത് കാലടി ശ്രീ ശങ്കരാ സംസ്‌കൃത യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. ഓമന റസ്സല്‍ ആണ്. കുട്ടികളുടെ ടാലന്റ് ഷോയും തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ഈ സദുദ്യമത്തിന്റെ വിജയത്തിനായി എല്ലാ മലയാളികളുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഗ്രേസ് വെട്ടം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലയര്‍ കാണുക.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.