You are Here : Home / USA News

ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന് സിനിമ താരം ദിലീപ്

Text Size  

Story Dated: Monday, June 06, 2016 01:32 hrs UTC

ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന് സിനിമ താരം ദിലീപ് പങ്കെടുക്കും .'ഫിംകാ 'അവാര്ഡ് നിശയുടെ മുഖ്യ ആകര്‍ഷണം ദിലീപ് ആയിരിക്കും. ദിലീപിനെ കുടാതെ നിരവധി സിനിമ താരങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടലിൽ അവസാന ക്രമികരണംവും നടന്നു കൊണ്ടി രിക്കുന്നു . ഈ മാമങ്കത്തിനു ഹില്‍ട്ടണ്‍ സ്യൂട്ട്‌ അണിഞ്ഞ് ഒരുങ്ങി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആയിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.