You are Here : Home / USA News

മങ്കയുടെ മുൻ പ്രസിഡന്റ്‌ സാജു ജോസഫ് ഫോമ നാഷണൽ കമ്മറ്റിയിലേക്ക്

Text Size  

Story Dated: Monday, June 06, 2016 04:13 hrs UTC

കാലിഫോർണിയ : പ്രവർത്തന പാതയിൽ മുപ്പത്തിരണ്ട് വർഷം വിജയകരമായി പിന്നിടുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക)യുടെ 2013 -2015ലെ അമരക്കാരനും ,നോർത്തേൺ കാലിഫോർണിയയിലെ മലയാളി സമൂഹത്തിലെ നിറസാനിദ്ധ്യമായി ,തനതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്യ്ത സാജു ജോസഫിനെ ഫോമയുടെ 2016-2018 നാഷണൽ കമ്മറ്റിയിലേക്ക് മങ്കസമൂഹം ഏകകണ്ഠമായി നോമിനേറ്റ് ചെയ്യുന്നതായി മങ്ക പ്രസിഡന്റ്‌ ബെൻസി അലക്സ്‌ മാത്യുവും ,സെക്രട്ടറി സിജോ പറപ്പള്ളിയും അറിയിച്ചു . 2006 ൽ കംന്പ്യുട്ടെർ എഞ്ചിനീയർ ആയി സാൻഫ്രാൻസിസ്കോ സിലിക്കൺ വാലിയിലേക്ക് ,കേരളത്തിൽ നിന്നും ചേക്കേറിയ സാജു, വളരെ ചുരുങ്ങിയ കാലം കൊണ്ട് മങ്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഉയർന്നു വന്നത് അദ്ദേഹത്തിന്റെ അർപ്പണ ബോധവും കഠിനാധ്വാനവും , നേതൃത്ത പാടവവും കൊണ്ട് മാത്രമാണ് .

 

 

സാജു മങ്കയുടെ യുവ പ്രസിഡന്റും ഫോമയുടെ റീജിണൽ വീപ്പിയും ആയ ടോജോ തോമസിന്റെ കൂടെ ബോർഡ്‌ മെന്പേറായും ജോസ് മാന്പിള്ളിയുടെ നേതൃതത്തിലുള്ള ബോർഡിൻറെ സെക്രെട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .ബെൻസി അലെക്സിന്റെ നേതൃതത്തിലുള്ള ഇപ്പോഴത്തെ ബോർഡിൽ പാസ്റ്റ് പ്രസിഡന്റ്‌ അഡ്വൈസർ ആയി പ്രവർത്തിക്കുന്നു .കഴിഞ്ഞ ഏഴ് വർഷക്കാലമായി സാജുവിന്റെയും കമ്മറ്റിയുടെയും കൂട്ടായ പ്രവർത്തനത്തിനു ധാരാളം പുതിയ യുവജനങ്ങളെ മങ്കയിലേക്ക് ആകർഷിക്കുവാൻ കഴിഞ്ഞു . 2008ൽ കായിക വിനോദങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി സാജുവിന്റെ നേതൃതത്തിൽ ബേ മലയാളി ആർട്സ് ആൻറ് സ്പോര്ട്സ് ക്ലബ്‌ .

 

 

ബേ ഏരിയാ മലയാളികൾക്ക് വേണ്ടി സ്ഥാപിക്കുകയുണ്ടായി .കഴിഞ്ഞ എട്ടുവർഷമായി വ്യായാമത്തിനു മുൻ‌തൂക്കം കൊടുത്ത് ആരോഗ്യകരമായ ജീവിതരീതികളെ പ്രോത്സാഹിപ്പിക്കുന്ന ഈ ക്ലബ്‌ ബേ ഏരിയയിൽ വിജയകരമായി പ്രവർത്തിക്കുന്നു. മങ്കയുടെ പ്രസിഡണ്ട്‌ ആയിരുന്ന കാലത്ത് പല പുതിയ സാമൂഹ്യ കാരുണ്യ പ്രവർത്തനങ്ങൾക്കും സാജു നേതൃതം കൊടുക്കുക ഉണ്ടായി . ഇന്ത്യൻ കോൺസുലേറ്റ് ജെനെറൽ ഓഫീസുമായി വളരെ നല്ല വ്യക്തി ബന്ധം സ്ഥാപിച്ചത് വഴി ,കമ്മ്യൂണിറ്റിയില്ലുള്ള ആളുകളുടെ ഇമ്മിഗ്രെഷൻ പാസ്പോർട്ട്‌ സംബന്ധിച്ച അത്യാവശ്യ കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തുവാനും ദൃധഗതിയിൽ നേടി എടുക്കുവാനും സാധിച്ചിട്ടുണ്ട് .അതുപോലെ കേരളത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി , മറ്റു സ്റ്റേറ്റ്കളിലെ സംഘടനകളുമായി ചേർന്ന് നിന്ന് കൊണ്ട് സ്വാദ്ധീനം ചെലുത്തിയതിന്റെ ഭാഗമായി , ഇത്തിഹാഡ് എയർലൈൻസ്‌ കഴിഞ്ഞ വർഷം സാൻഫ്രാൻസിസ്കോയിൽ നിന്നും പ്രവർത്തനം ആരംഭിച്ചു.

 

 

2015 ൽ ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേന്ദ മോഡിയുടെ സാൻ ഹുസേ സന്ദർശന വേളയിൽ അദ്ദേഹത്തോടുള്ള ബഹുമാനാർദ്ധ്വം ഇന്ത്യൻ അംബാസിഡർ ഒരുക്കിയ വിരുന്നിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് കൊണ്ട് പ്രധാന മന്ത്രിയുമായി നേരിട്ട് ആശയ വിനിമയം നടത്താൻ ഉള്ള അപൂർവ അവസരം കിട്ടുകയുണ്ടായി. 2013-2015 കാലയളവിൽ മങ്കയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നല്ല ഒരു തുക സമാഹരിക്കുക വഴി കേരളത്തിലെ വിവിധ ജില്ലയിലുള്ള സാന്പ ത്തികമായി പിന്നോക്കം നില്കുന്ന മുന്നൂറിൽ അധികം വിദ്യാർഥികളെ സഹായിക്കുവാനും , അതുപോലെ സാൻഫ്രാന്സികോ ബെ ഏരിയയിലെ പല കുടുംബങ്ങളെയും സാന്പത്തികമായി സഹായിക്കാൻ സാധിച്ചത് മങ്കയുടെ അഭിമാനകരമായ നേട്ടം ആണെന്ന് മുൻ വൈസ് പ്രസിഡന്റും ഇപ്പോഴത്തെ ചാരിറ്റി കോർഡിനേട്ടറും ആയ ശ്രീമതി രാജി മേനോൻ അനുസ്മരിച്ചു.വലിപ്പച്ചെറുപ്പ,പഴയപുതിയ ,ജാതിമത ചിന്തകൾക്ക് അതീതം ആയി എല്ലാവിധ ആളുകളെയും, മങ്ക എന്ന ആ വലിയ കുടക്കീഴിൽ അണിനിരത്തുവാൻ സാജുവിന്റെ നേതൃതത്തിലുള്ള ബോർഡിന് കഴിഞ്ഞു .

 

 

ലാസ് വെഗാസ് കൺവെൻഷനിലൂടെ സാജു ജോസഫ്‌ ആദ്യമായി ഫോമ പരിപാടികളിൽ പങ്കെടുക്കുകയും .ഇതിൽ ജോൺ കൊടിയൻ സംവിധാനം ചെയ്യ്ത് മങ്ക അവതരിപ്പിച്ച മുടിയനായ പുത്രൻ എന്ന സാമൂഹ്യ നാടകത്തിൽ പ്രധാന വേഷം അവതരിപ്പിക്കുകയും ഉണ്ടായി .ഫോമ ഗ്രാൻഡ്‌ കന്യോൻ യുണി വേര്സ്സിറ്റി പാർട്ണർ ഷിപ്പ് വഴി ഏകദേശം അൻപതിൽ പരം മങ്ക അംഗങ്ങൾക്ക് ഫീസിൽ ഇളവ് ലഭിക്കുവാനുള്ള അവസരം ഉണ്ടായി .ഫോമയുടെ അഭിമാനകരമായ ആർ ,സി സി,പ്രൊജെക്റ്റിന്റെ വെസ്റ്റേൺ ഏരിയ കോർഡിനേറ്റർ ആയി സാജു പ്രവർത്തിച്ചു വരുന്നു .ഫോമയുടെ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്താൽ ആത്മാർമായി ഫോമയുടെ വളർച്ചക്ക്‌ വേണ്ടി തന്റെ എളിയ കഴിവുകളും സമയവും വിനിയോഗിക്കാൻ ആഗ്രഹിച്ചു കൊണ്ടാണ് സാജു ഈ നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.