You are Here : Home / USA News

ഗോപിനാഥ് കുറുപ്പ് എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍

Text Size  

Story Dated: Monday, June 06, 2016 11:12 hrs UTC

ന്യൂയോര്‍ക്ക്. നായര്‍ ബനവലന്റ് അസോസിയേഷന്റെ 2016-17 ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനായി ശ്രീ ഗോപിനാഥ് കുറുപ്പിനെ തെരഞ്ഞെടുത്തു. മുന്‍ ചെയര്‍മാന്‍ ജയപ്രകാശ് നായരുടെ അധ്യക്ഷതയില്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ ജൂണ്‍ 5-ന് 4 മണിക്ക് കൂടിയ ട്രസ്റ്റീ ബോര്‍ഡ് യോഗത്തില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷത്തെ റിക്കോര്‍ഡിംഗ് ട്രസ്റ്റീയായി ശ്രീമതി വനജ നായരെയും തെരഞ്ഞെടുത്തു. ശ്രീ ജി.കെ. നായര്‍, ഡോ. ജഗദമ്മ ശങ്കര്‍, ജയപ്രകാശ് നായര്‍ എന്നിവരാണ് മറ്റു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍. ശ്രീ ഗോപിനാഥ് കുറുപ്പ് സ്ഥാനമേറ്റുകൊണ്ട് നന്ദി പ്രകാശിപ്പിക്കുകയും അസോസിയേഷന്റെ എല്ലാവിധ ദൈനന്ദിന പ്രവര്‍ത്തികളിലും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ഉണ്ടായി.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.