You are Here : Home / USA News

ഫൊക്കാന കണ്‍വന്‍ഷന്‌ മംമ്ത മോഹന്‍ദാസ്

Text Size  

Story Dated: Monday, June 06, 2016 11:15 hrs UTC

ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന് കൊഴുപ്പേകാന്‍ മലയാള നടി മംമ്ത മോഹന്‍ദാസ് എത്തുന്നു .നേരത്തെ സൂപ്പര്‍ സ്റ്റാര്‍ ദിലീപെത്തുമെന്ന് അറിയിച്ചിരുന്നു.

 

.മംമ്‌ത ജനിച്ചുവളര്‍ന്നത്‌ ബഹ്‌റിനിലായിരുന്നു. പിതാവ്‌ ബാങ്ക്‌ ഉദ്യോഗസ്‌ഥന്‍. പ്രവാസിയായിരുന്നിട്ടുകൂടി തന്റെ മകള്‍ക്ക്‌ നൃത്തം, സംഗീതം എന്നീ പാരമ്പര്യകലകള്‍ അഭ്യസിപ്പിക്കാന്‍ ആ മാതാപിതാക്കള്‍ അതീവ തല്‌പരരായിരുന്നു. ബഹ്‌റിനിലെ ഒരു ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പഠനം തുടങ്ങിയത്‌.മംമ്‌ത ജനിച്ചുവളര്‍ന്നത്‌ ബഹ്‌റിനിലായിരുന്നു. പിതാവ്‌ ബാങ്ക്‌ ഉദ്യോഗസ്‌ഥന്‍. പ്രവാസിയായിരുന്നിട്ടുകൂടി തന്റെ മകള്‍ക്ക്‌ നൃത്തം, സംഗീതം എന്നീ പാരമ്പര്യകലകള്‍ അഭ്യസിപ്പിക്കാന്‍ ആ മാതാപിതാക്കള്‍ അതീവ തല്‌പരരായിരുന്നു.

 

ബഹ്‌റിനിലെ ഒരു ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പഠനം തുടങ്ങിയത്‌. ഹിന്ദുസ്‌ഥാനി, കര്‍ണാടക സംഗീതകങ്ങളില്‍ മംമ്‌ത പ്രകടിപ്പിച്ചിരുന്ന വൈദഗ്‌ദ്ധ്യം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മാത്രമല്ല, ഭരതനാട്യത്തിലും അവര്‍ മികവ്‌ പ്രകടിപ്പിക്കുകയുണ്ടായി. ആയിരം സി.സി. ഹോണ്ടാ ബൈക്ക്‌ അസ്‌ത്രവേഗത്തില്‍ അനായാസം ഓടിക്കുമായിരുന്നു. ബാസ്‌കറ്റ്‌ബോള്‍ കളിയില്‍ വിദഗ്‌ദ്ധ. നീന്തലില്‍ അതിലേറെ പരിചയസമ്പന്ന. ഇങ്ങനെ യുവത്വത്തില്‍ ബഹുമുഖ പ്രതിഭയായിരുന്നു മംമ്‌ത. കോളജ്‌ പഠനത്തിനായി ബാംഗ്ലൂരില്‍ വന്നു. അവിടെ കോളജ്‌ നടത്തിയ സൗന്ദര്യ മത്സരത്തിലും മംമ്‌ത പങ്കെടുത്തു. തുടര്‍ന്ന്‌ മോഡലിംഗിനുള്ള ധാരാളം അവസരങ്ങള്‍ അവരെ തേടിയെത്തി.

 

ഐ.പി.എം. സ്‌ഥാപനത്തിനു പോലും അവര്‍ മോഡലായി. ഫാഷന്‍ ഷോകളില്‍ 'റാമ്പ്‌ വാക്ക്‌' നടക്കുകയുണ്ടായി. ഇതൊക്കെ അവരുടെ സമയംകൊല്ലി വിനോദങ്ങളായിരുന്നു. സിനിമാഭിനയത്തോട്‌ അവര്‍ക്ക്‌ വലിയ താല്‌പര്യമൊന്നും ഇല്ലായിരുന്നു. ജീവിതത്തിന്റെ പ്രയാണത്തില്‍ എന്തും നേരിടാനുള്ള മനക്കരുത്ത്‌ മംമ്‌ത സ്വായത്തമാക്കിയിരുന്നു. ഓരോ നിമിഷവും സന്തോഷം ആസ്വദിക്കണമെന്ന ലക്ഷ്യമായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതും സന്തോഷത്തിനു വേണ്ടിയായിരുന്നു. ഒരുപക്ഷേ ഈ മേഖലയില്‍ സന്തോഷത്തിനുള്ള വക ലഭിച്ചില്ലെങ്കില്‍ മടങ്ങിപ്പോകാനും മംമ്‌ത തീരുമാനിച്ചിരുന്നു. പ്രശസ്‌തിയും പണവും അവര്‍ക്ക്‌ സംതൃപ്‌തി നല്‍കിയില്ല. ആ വര്‍ഷം മംമ്‌ത അഭിനയിച്ച മൂന്നു മലയാളചിത്രങ്ങള്‍ റിലീസാവുകയുണ്ടായി.

 

 

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവരോടൊപ്പം തുടര്‍ന്ന്‌ അഭിനയിക്കാന്‍ തുടങ്ങി. അടുത്ത വര്‍ഷം വിശാലിനോടൊപ്പം 'ശിവപ്പതികാരം' എന്ന തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി. ഇവരുടെ സ്വരംകേട്ട്‌ അത്ഭുതപ്പെട്ട സംഗീതസംവിധായകനായ ദേവിശ്രീ പ്രസാദ്‌ തെലുങ്കില്‍ മംമ്‌തയെ ഗായികയാക്കി. ജൂനിയര്‍ എന്‍.ടി.ആറിന്റെ 'രാക്കി' എന്ന പടത്തില്‍ ദേവിശ്രീ പ്രസാദിനോടൊപ്പം പാടിയ 'രാക്കീ... രാക്കീ...' എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.

    Comments

    ramesh panicker June 07, 2016 01:52

    What use she is coming for FOKANA convention.  She came for FOMAA last time and they just wasted their money.  Who cares these film personalities.  People want good programs.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.