You are Here : Home / USA News

ട്രിനിറ്റി സ്‌പോര്‍ട്‌സിന്റെ പിക്‌നിക് വന്‍വിജയമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, June 07, 2016 09:48 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ പോഷക സംഘടനയായ ട്രിനിറ്റി സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പിക്‌നിക് വന്‍വിജയമായി. മെയ് 28ന് ശനിയാഴ്ച രാവിലെ മുതല്‍ ട്രിനിറ്റി ദേവാലയത്തോടു ചേര്‍ന്ന് പുതുതായി പണിപൂര്‍ത്തീകരിച്ച് ട്രിനിറ്റി സെന്ററിലായിരുന്നു പിക്‌നിക് നടത്തപ്പെട്ടത്. ഗൃഹാതുരത്വം നിറഞ്ഞുനിന്ന വിവിധ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്ന പിക്‌നിക് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 370 പേര്‍ പങ്കെടുത്ത പിക്‌നിക്ക് പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമായി മാറി. നാടന്‍ കേരളീയ ശൈലിയില്‍ രൂപം കൊടുത്ത തട്ടുകടയില്‍ രാവിലെ മുതല്‍ ജനത്തിരക്കായിരുന്നു. തട്ടുകടയുടെ ഉദ്ഘാടനം ഇടവക വികാരി റവ.മാത്യൂസ് ഫിലിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് വിശാലവും മനോഹരവുമായ ട്രിനിറ്റി സെന്ററില്‍ കായിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മാത്യൂസ് ഫിലിപ്പ് അച്ചന്റെ പ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. വിവിധ പ്രായത്തിലുള്ളവര്‍ക്കു വേണ്ടി ഒരുക്കിയ വാട്ടര്‍ സ്ലൈഡ്, മൂണ്‍ വാക്ക്, ബാസ്‌ക്കറ്റ്‌ബോള്‍ 3 പോയിന്റ് മത്സരം, ഫ്രീ ത്രോ മത്സരം, ചാക്കില്‍ കയറി നടത്തം, ഓട്ടമത്സരം, നടത്ത മത്സരം, കസേരകളി, വടംവലി തുടങ്ങി വ്യത്യസ്തയാര്‍ന്ന പരിപാടികള്‍കൊണ്ട് പിക്‌നിക് വേറിട്ടു നിന്നു. കേരളീയ വിഭവങ്ങള്‍കൊണ്ട് ഒരുക്കിയ പ്രഭാതഭക്ഷണം ഗൃഹാതുരത്വ ഓര്‍മ്മകളെ തട്ടിയുണര്‍ത്തി. ടിറ്റി സൈമണ്‍, വിനോദ് ചെറിയാന്‍, റെജി മാത്യു, ഫിലിപ്പ് സക്കറിയാ, വിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ 'ബാര്‍ബിക്യൂ' പിക്‌നിക്കിന് മാറ്റുകൂട്ടി. ഗാല്‍വസ്റ്റണ്‍ പ്രാര്‍ത്ഥനാഗ്രൂപ്പിലെ ജയന്‍ ന്റെ നേതൃത്വത്തില്‍ നടത്തിയ സ്ട്രീറ്റ് മ്യൂസിക്കില്‍ നിരവധി യുവജനങ്ങള്‍ സംഗീതോപകരണങ്ങളില്‍ കൂടി തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കിയപ്പോള്‍ സണ്ടേസ്‌ക്കൂള്‍ ഹാളിലിരുന്ന ശ്രോതാക്കള്‍ക്ക് അത് ഒരു വ്യത്യസ്ത അനുഭവമൊരുക്കി. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ജോണ്‍സണ്‍ ഉണ്ണിത്താന#് ആദിയോടന്തം പിക്‌നിക്കില്‍ സംബന്ധിച്ചു. പിക്‌നിക്കിന്റെ വിജയത്തിനായി വികാരി റവ. മാത്യൂസ് ഫിലിപ്പ്, റജി ജോണ്‍(വൈസ് പ്രസിഡന്റ്), റജി ജോര്‍ജ്ജ്(ജോ.സെക്രട്ടറി), ടിറ്റി സൈമണ്‍(ട്രഷറര്‍), ഷാജന്‍ ജോര്‍ജ്ജ്(സെക്രട്ടറി), അലക്‌സ് പാപ്പച്ചന്‍((ഗെയിംസ് കോര്‍ഡിനേറ്റര്‍), എം.എസ്.വര്‍ഗീസ്, ഷിജു ജോര്‍ജ്ജ്, ജോണ്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കി. വൈകുന്നേരം നാലു മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ ട്രിനിറ്റി സ്‌പോര്‍ട്‌സ് സെക്രട്ടറി ഷാജന്‍ ജോര്‍ജ്ജ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.