You are Here : Home / USA News

ഫോമ കണ്‍വെന്‍ഷന്റെ ചരിത്രനിയോഗമാകാന്‍ മയാമി ഒരുങ്ങുന്നു

Text Size  

Story Dated: Wednesday, June 08, 2016 12:24 hrs UTC

മയാമി: ലോക ടൂറിസം ഭൂപടത്തില്‍ സഞ്ചാരികളുടെ പറുദീസ എന്നു വിശേഷിപ്പിക്കപ്പെടുന്ന മയാമി എന്നും ഒന്നാമത് തന്നെ. ലോകത്തിലെ ഏറ്റം നീളം കൂടിയ മനോഹരമായ ബീച്ച്; ഉല്ലാസ കപ്പല്‍ സഞ്ചാരികളുടെ തലസ്ഥാനം; സൂര്യപ്രകാശത്തിന്റെ നാട്; സുഖകരമായ ഉഷ്ണ കാലാവസ്ഥ പ്രദേശം; സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശന കവാടം; തുടങ്ങി അനവധി വിശേഷണങ്ങള്‍ ചാര്‍ത്തുന്ന മയാമിയില്‍ തന്നെയാണ് പ്രവാസി മലയാളി സംഘടനകളുടെ സംഘടനയായ 'ഫോമ' യുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന് വേദി ഒരുങ്ങുന്നതും.

 

ജൂലൈ 7 മുതല്‍ 10 വരെ നാല് ദിനരാത്രങ്ങളിലായി ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടിന്റെ അതിവിശാലമായ ഓഡിറ്റോറിയത്തിലും, അകതളങ്ങളിലുമായി നടക്കുന്ന കല, സാംസ്‌കാരിക, വിനോദ കലാപരിപാടികളും, താളമേളങ്ങളുടെ തുടികൊട്ടുന്ന ഘോഷയാത്ര, നൃത്തനൃത്യങ്ങളും, കലാ, സാഹിത്യ, സൗന്ദര്യ, നാടക മത്സരങ്ങളും, ബിസിനസ്സ്, സാഹിത്യം, മാദ്ധ്യമ, തൊഴില്‍രംഗത്തെ വിദഗ്ദരുടെ പഠന സെമിനാറുകളും, ആനുകാലിക വിഷയ സംവാദങ്ങളും, യുവജനങ്ങള്‍ക്കായി തനിമയും പുതുമയുമുള്ള അനവധി പരിപാടികളും, ഈ അഞ്ചാമത് കണ്‍വെന്‍ഷനെ ഏറെ ശ്രദ്ധേയമാക്കും. എന്നാല്‍ ഈ കണ്‍വെന്‍ഷനില്‍ അത്യപൂര്‍വ്വമായ ഒരു മത്സരം കൂടെ അണിയിച്ചൊരുങ്ങുന്നുണ്ട്.

 

 

പ്രവാസി മലയാളികളുടെ മനസ്സിന്റെ ഓര്‍മ്മച്ചെപ്പില്‍ എന്നെന്നും സൂക്ഷിക്കുന്ന വഞ്ചിപ്പാട്ടിന്റെ 'ഓ തിത്തിത്താരത്തിത്തിതൈയ്' എന്ന ഈരടികള്‍ താളത്തില്‍ തുഴ എറിഞ്ഞ് പാടുവാനായി ഇതാ ഒരു ജലോത്സവം കൂടെ. വള്ളംകളി മത്സരത്തിന്റെ അമ്പയറിങ്ങ് നിയന്ത്രിക്കുന്നത് അമേരിക്കന്‍ പാഡിലേഴ്‌സ് ക്ലബ്ബിലെ വിദഗ്ദ്ധ സംഘമാണ്. ജൂലൈ 9-ാം തീയ്യതി ശനിയാഴ്ച രാവിലെ 9 മണിക്ക് വള്ളംകളി മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന വള്ളത്തിന് രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ ക്യാഷ് അവാര്‍ഡും, ട്രോഫിയും. രണ്ടാം സമ്മാനം നേടുന്ന ടീമിന് ആയിരം ഡോളറും, ട്രോഫിയും, മൂന്നാം സമ്മാനം നേടുന്ന ടീമിന് 500 ഡോളറും, ട്രോഫിയുമാണ് ഫോമ നല്‍കുന്നത്.

 

 

ഇനിയും കൂടുതല്‍ ടീമുകള്‍ വാശിയേറിയ ഈ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തുമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസും(954-234-6614), നാഷ്ണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനിയും(954-708-6614), ജനറല്‍ കണ്‍വീനര്‍ ബാബു കല്ലിടുക്കിലും(954-593-6882) അറിയിച്ചു. ജനകീയവും അത്യന്തം വാശിയേറിയതുമായ ഈ വള്ളംകളി മത്സരം കാണുവാന്‍ ഏവരേയും സ്വാഗതം ചെയ്യുു.

 

 

മത്സരത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുതിനായി ജോസ്മാന്‍ കരേടന്‍ (കേരള സമാജം പ്രസിഡന്റ്, (954-558-2245) ജെയിംസ് ദേവസ്യ (നവകേരള ആര്‍ട്ട്സ് ക്ലബ്ബ് പ്രസിഡന്റ്, 954-297-7017) സജി സക്കറിയാസ് (305-546-8228) റോബിന്‍ ആന്റണി (954-552-1267) ഷാര്‍ലറ്റ് വര്‍ഗ്ഗീസ് (954-303-8952) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.