You are Here : Home / USA News

ഫോമ കണ്‍വന്‍ഷന്‌ പി.വിജയന്‍ ഐ.പി.എസ്

Text Size  

Story Dated: Wednesday, June 08, 2016 12:51 hrs UTC

കേരളത്തിലെ മുന്‍ ഇന്റലിജന്‍സ് മേധാവിയും ഇപ്പോഴത്തെ പോലീസ് ട്രെയിനിങ്ങ് ഡി.ഐ.ജി യുമായ പി.വിജയന്‍ ഐ.പി.എസ് മയാമിയില്‍ നടക്കുന്ന ഫോമ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് അശ്വമേധത്തോട് പറഞ്ഞു.

 

പത്താം ക്ളാസ് പരീക്ഷയില്‍ 162 മാര്‍ക്കു വാങ്ങി പരാജയപ്പെട്ട വിജയന്‍ പിന്നീട് കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായി. സിമന്റ് തട്ടി കൈയും കാലും പൊള്ളുമ്പോള്‍ അമ്മ ഉപ്പും വെളിച്ചെണ്ണയും പുരട്ടി പൊള്ളല്‍ ശമിപ്പിക്കാന്‍ ശ്രമിച്ചു. 'നത്തിംഗ് ഈസ് ഇംപോസിബിള്‍' എന്നു മനസ്സിലാക്കിയ വിജയന്‍ പഠനം തുടര്‍ന്നു.ചെയ്യുന്ന കാര്യം നന്നായി, തുടര്‍ച്ചയായി ചെയ്തു. പ്രതിസന്ധികളെയും പ്രയാസങ്ങളെയും പടികളാക്കി ജീവിത വിജയത്തിലേക്ക് പിന്നീടെഴുതിയ പരീക്ഷയിലെല്ലാം ഉയര്‍ന്ന റാങ്ക്. സി.ഡി.എസില്‍ ഗവേഷകന്‍, അദ്ധ്യാപകന്‍.ഇപ്പോള്‍ കേരളത്തിന്റെ പോലീസ് ട്രെയിനിങ്ങ് മേധാവി വിജയന്‍ ഐ.പി.എസ്. ഭാര്യ: എം. ബീന, ഐ.പി.എസ്

 

 

ജൂലൈ 7 മുതല്‍ 10 വരെ നാല് ദിനരാത്രങ്ങളിലായി ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടിന്റെ അതിവിശാലമായ ഓഡിറ്റോറിയത്തിലും, അകതളങ്ങളിലുമായി നടക്കുന്ന കല, സാംസ്‌കാരിക, വിനോദ കലാപരിപാടികളും, താളമേളങ്ങളുടെ തുടികൊട്ടുന്ന ഘോഷയാത്ര, നൃത്തനൃത്യങ്ങളും, കലാ, സാഹിത്യ, സൗന്ദര്യ, നാടക മത്സരങ്ങളും, ബിസിനസ്സ്, സാഹിത്യം, മാദ്ധ്യമ, തൊഴില്‍രംഗത്തെ വിദഗ്ദരുടെ പഠന സെമിനാറുകളും, ആനുകാലിക വിഷയ സംവാദങ്ങളും, യുവജനങ്ങള്‍ക്കായി തനിമയും പുതുമയുമുള്ള അനവധി പരിപാടികളും, ഈ അഞ്ചാമത് കണ്‍വെന്‍ഷനെ ഏറെ ശ്രദ്ധേയമാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.