You are Here : Home / USA News

യുഎസ് കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യുമ്പോള്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ബിനോയ് തോമസ്സും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, June 08, 2016 11:38 hrs UTC

വാഷിങ്ടൺ : യുഎസ് കോൺഗ്രസിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 8നു അഭിസംബോധന ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ബിനോയ് തോമസ്സും . യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് ഉദ്യോഗസ്ഥനും നാഷണൽ കൗൺസിൽ ഓഫ് ഏഷ്യൻ ഇന്ത്യൻ അസോസിയേഷന്റെ മുൻ പ്രസിഡന്റും മേരിലാന്റ് സ്റ്റേറ്റ് എൺവിയോൺമെന്റ് ജസ്റ്റീസ് കമ്മീഷണറുമായ ബിനോയി തോമസിന്‌ യുഎസ് കോൺഗ്രസിന്റെ പ്രത്യേക ക്ഷണം ലഭിച്ചത്.യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിനെ അഭിസംബോധന ചെയ്യാൻ ക്ഷണം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാന മന്ത്രിയാണ് നരേന്ദ്രമോദി. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കാണ് ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ ക്ഷണം ലഭിച്ചത്. യുഎസ് സെനറ്റ്, കോൺഗ്രസ് എന്നിവരുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന മന്ത്രി ജൂൺ 8ന് ഉച്ച കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.