You are Here : Home / USA News

മാധവന്‍ ബി. നായര്‍ക്ക് ശക്തമായ പിന്തുണയുമായി സംഘടനകള്‍ രംഗത്തെത്തി

Text Size  

Story Dated: Wednesday, June 08, 2016 11:50 hrs UTC

ബര്‍ഗന്‍ഫീഡ് ന്യൂജേഴ്‌സി: ഫൊക്കാനയുടെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും സംഘടനകള്‍ ഫൊക്കാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. ബര്‍ഗന്‍ഫീല്‍ഡിലെ സ്വാദ് റെസ്റ്റോറന്‍റില്‍ മുതിര്‍ന്ന ഫൊക്കാന നേതാവ് ശ്രി ടി. എസ്. ചാക്കോ മുന്‍െൈയ്യടുത്ത് ജൂണ്‍ 5 ന് വിളിച്ചു ചേര്‍ത്ത യോഗതത്തില്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള കള്‍ച്ചറല്‍ ഫോറം, മഞ്ച്, നാമം എന്നീ സംഘടനകളുടെയും ന്യൂയോര്‍ക്കിലെ പ്രമുഖ സംഘടനകളായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരും ഫൊക്കാനയുടെ നേതാക്കളും അഭ്യുദയകാംക്ഷികളും ആയി നിരവധി ആളുകള്‍ പങ്കെടുത്തു. കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് ദാസ് കണ്ണംകുഴിയില്‍ അധ്യക്ഷതവഹിച്ചു.

 

ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനും ശ്രി മാധവന്‍ നായര്‍ നയിക്കുന്ന ടീം അതിനു നേതൃത്വം വഹിക്കുന്നതിനും കേരള കള്‍ച്ചറല്‍ ഫോറത്തിന്‍െറ ശക്തമായ പിന്തുണയുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രി ടി. എസ്. ചാക്കോ തന്‍െറ ആമുഖ പ്രസംഗത്തിനു അടുത്ത ഫൊക്കാന കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ നടത്തുന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും കാര്യക്ഷമതയും ലക്ഷ്യബോധവും പ്രതിബദ്ധതയുമുള്ള നേതൃത്വം ഫൊക്കാനയ്ക്ക് ലഭ്യമാുക്കുവാന്‍ ശ്രി മാധവന്‍ ബി. നായരുടെ ടീമിനു കഴിയുമെന്നും പറഞ്ഞു. സംഘടനയെ സ്‌നേഹിക്കുന്ന എല്ലാ പ്രവര്‍ത്തകരും ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷന്‍ വേദിയൊരുക്കുന്നതിനും ശ്രി മാധവന്‍നായരെ അടുത്ത രണ്ടു വര്‍ഷത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്നതിനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും അണിചേരുകയും ചെയ്യണമെന്നും ആഹ്വാനം ചെയ്തു.

 

ദീര്‍ഘകാലം ഫൊക്കാനയുടെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചവരും ഇപ്പോള്‍ ഉപദേശകസമിതിയിലായിരിക്കുന്നവരും വീണ്ടും നേതൃത്വത്തിനുവേണ്ടി മത്സരിക്കുന്നത് സംഘടനയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ പ്രവണതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൊക്കാന സ്ഥിരമായി നടത്തിവന്നിരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി എല്ലാ യൂണിവേഴ്‌സിറ്റികളിലെയും പ്രഗത്ഭരായ മലയാളം വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക, ഗ്രാമസംഗമം, നഗരസംഗമം പദ്ധതി പുന:സ്ഥാപിക്കുകയും കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു ഫലപ്രദമായി നടപ്പാക്കുവാന്‍ സ്ഥിരം സംവിധാനമുണ്ടാവുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഫൊക്കാനയുടെ കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥികളെയും ഫൊക്കാന പ്രവര്‍ത്തകരെയും ഓര്‍മ്മപ്പെടുത്തി.

 

സന്നിഹിതരായിരുന്ന ഫൊക്കാന നേതാക്കളും അംഗസംഘടനകളുടെ പ്രസിഡന്‍റുമാരും പ്രസംഗിച്ചു. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രി ഫിലിപ്പോസ് ഫിലിപ്പ് തന്‍െറ പ്രസംഗത്തില്‍ ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷന്‍ വേദിയൊരുക്കുന്നതിന് തന്‍െറ പിന്തുണ അറിയിക്കുകയും ശ്രീ മാധവന്‍ നായര്‍ക്കും അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നവര്‍ക്കും എല്ലാ വിധ വിജയാശംസളും അര്‍പ്പിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറിയായി താന്‍ മത്സരിക്കുന്നുവെന്നും എല്ലാവരുടെയും വോട്ടും സഹായവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു സംസാരിച്ച ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ശ്രീമതി ലീല മാരേട്ട് ന്യജേഴ്‌സിയില്‍ കണ്‍വന്‍ഷന്‍ നടന്നത് 2004 ല്‍ ആയിരുന്നുവെന്നും ഫിലാഡല്‍ഫിയയില്‍ 2008ല്‍ ആയിരുന്നു കണ്‍വന്‍ഷന്‍ നടന്നതെന്നും അക്കാരണം കൊണ്ടുതന്നെ ന്യൂജേഴ്‌സിക്ക് കണ്‍വന്‍ഷന്‍ ലഭിക്കുന്നത് ന്യായമായ ആവശ്യമാണെന്നും പറഞ്ഞു. ടൊറാന്‍േറയില്‍വച്ച് നടക്കുന്ന കണ്‍വന്‍ഷനെക്കുറിച്ച് അവര്‍ വിവരിച്ചു.

 

 

മലയാളി മങ്ക സൗന്ദര്യ മത്സരത്തിന് 16 മുതല്‍ 30 വരെ പ്രായമുള്ള യുവതികളെ പങ്കെടുപ്പിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ കോ ഓര്‍ഡിനേറ്ററായ ആനി മാതത്യൂസുമായി ബന്ധപ്പെടണമെന്ന് പറഞ്ഞു. കപ്പിള്‍ കോമ്പറ്റീഷനും ഫ്‌ളവര്‍ അറേഞ്ചുമെന്‍റ് മത്സരങ്ങളും മറ്റ് ആകര്‍ഷകങ്ങളായ പരിപാടികളും ക്രമീകരിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണ വിവരങ്ങള്‍ ഫൊക്കാന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അറിയിച്ചു. ട്രസറ്റി ബോര്‍ഡിലേക്ക് താന്‍ മത്സരിക്കുന്നുവെന്നും എല്ലാവരുടെയും വോട്ടും പിന്തുണയും നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(മഞ്ച്) പ്രസിഡന്‍റ് സജിമോന്‍ ആന്‍റണി തന്‍െറ പ്രസംഗത്തില്‍ ന്യൂജേഴ്‌സിയിലെ സംഘടനകള്‍ ഒറ്റക്കെട്ടായി ന്യൂജഴേ്‌സിയില്‍ കണ്‍വന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്‍റായി മത്സരിക്കുന്ന ശ്രീ മാധവന്‍ നായര്‍ നേതൃത്വ രംഗത്തും പ്രവര്‍ത്തനരംഗത്തും മികവു തെളിയച്ച വ്യക്തിത്വത്തിന്‍െറ ഉടമയാണെന്നും അദ്ദേഹത്തിനും ടീമിനും എല്ലാ വിജയാശംസകളും നേരുന്നുവെന്നും പറഞ്ഞു..

 

 

ഫൊക്കാന തിരഞ്ഞെടുപ്പില്‍ കമ്മിറ്റി മെമ്പറായി താന്‍ മത്സരിക്കുന്നുവെന്നും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംസാരിച്ച ന്യൂയോര്‍ക്കിലെ പ്രമുഖ സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ കൂടുതല്‍ ഐക്യബോധത്തോടെ മുന്നേറുവാന്‍ ഫൊക്കാന പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. വിഭാഗീയതയുടെ ഭൂതകാലം ഇനി ഒരിക്കലും ആവര്‍ത്തിച്ചു കൂടെന്നും കഴിയുമെങ്കില്‍ ഭാരവാഹികളെയെല്ലാം സമവായത്തിലൂടെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു. ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷന്‍ വരുന്നതിനും പ്രസിഡന്‍റായി ശ്രീ മാധവന്‍ നായര്‍ തിരഞ്ഞെടുക്കപ്പെടുന്നതിനും തന്‍െറയും താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

 

 

നാമം പ്രസിഡന്‍റ് ശ്രി ഗീതേഷ് തമ്പി തന്‍െറ പ്രസംഗത്തില്‍ നാമം കഴിഞ്ഞ വര്‍ഷം മഞ്ചുമായി സഹകരിച്ച് സംയുക്തമായി ഓണം ആഘോഷിച്ചത് ഇവിടെയുള്ള സംഘടനകള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍െറയും സഹകരണത്തിന്‍െറയും ഉദാഹരണമായി ചൂണ്ടിക്കാട്ടി. ന്യൂജേഴ്‌സിയില്‍ ഫൊക്കാന കണ്‍വന്‍ഷന്‍ വരികയും ശ്രി മാധവന്‍ നായരും ടീമും വിജയിക്കുകയും ചെയ്യുവാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ ലൈസി അലക്‌സ് സംസാരിച്ചു. ഫൊക്കാന കണ്‍വന്‍ഷന്‍െറ ക്രമീകരണങ്ങള്‍ ലൈസി വിശദീകരിക്കുകയും എല്ലാവരെയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു. ന്യൂജേഴ്‌സിയില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനും മാധവന്‍ നായര്‍ക്കും ടീമിനും എല്ലാ ആശംസകളും ലൈസി അര്‍പ്പിച്ചു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍െറ മുതിര്‍ന്ന നേതാവു ശ്രി കൊച്ചുമ്മന്‍ ജേക്കബും ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

 

 

 

തുടര്‍ന്ന് ഫൊക്കാന ട്രഷറര്‍ ശ്രി ജോയി ഇട്ടന്‍ ഫൊക്കാന കണ്‍വന്‍ഷന്‍െറ പ്രത്യേകതകളെക്കുറിച്ചും പരിപാടികളെക്കുറിച്ചും വിശദീകരിക്കുകയും ഇതുവരെ കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ശ്രി മാധവന്‍ നായര്‍ സില്‍വര്‍ സ്‌പോണ്‍സറാകുവാനുള്ള സന്നദ്ധതയറിയിക്കുകയും തുക ട്രഷറര്‍ ജോയി ഇട്ടനെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന രജിസ്‌ട്രേഷന്‍ കിക്കോഫ് ശ്രി കോശി കുരുവിളയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ടു. വളരെയധികം ആളുകള്‍ സമ്മേളനത്തില്‍വച്ച് കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്തു. ശ്രി മാധവന്‍ നായര്‍ തന്‍െറ മറുപടി പ്രസംഗത്തില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ഫൊക്കാന പ്രസിഡന്‍െറന്ന നിലയില്‍ തന്‍െറ വീക്ഷണവും കര്‍മ്മ പദ്ധതിയും വിശദമായി സദസ്സുമായി പങ്കുവയ്ക്കുകയും ചെയ്തു.

 

ജാതി മത പരിഗണനകളില്ലാതെ ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായി എല്ലാ മലയാളികളെയും ഫൊക്കാനയുടെ കൊടിക്കീഴില്‍ അണിനിരത്തുകയും അവരുടെ ചെറുതും വലുതുമായ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയുമെന്നതാണ് താന്‍ വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ ലൈനിലൂടെ മലയാളികള്‍ക്ക് വേണ്ട സഹായം എത്തിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നതായിരുന്നു അദ്ദേഹം മുമ്പോട്ടുവച്ച മറ്റൊരു പുരോഗമനപരമായ ആശയം.

 

 

നമ്മുടെ ഭാവി തലമുറയ്ക്ക് ഉറ്റുനോക്കുവാനും അഭിമാനിക്കുവാനും ഉതകുന്ന പ്രവര്‍ത്തനം വഴി ഫൊക്കാനയ്ക്കു പുതിയ ഉണര്‍വും ജീവനും പ്രദാനം ചെയ്യുവാന്‍ താന്‍ നേതൃത്‌വം കൊടുക്കുന്ന ടീമിനാകുമെന്നും നാമം എന്ന സംഘടനയ്ക്കു 2010 ല്‍ രൂപം കൊടുത്ത് ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ അതിനെ ഒരു മാതൃകാ സംഘടനയാക്കി മാറ്റിയതില്‍ മുഖ്യ പങ്കു വഹിച്ച മാധവന്‍ നായര്‍ കരുതുന്നു. കേരള കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ദേവസ്സി പാലാട്ടി യോഗനടപടികള്‍ നിയന്ത്രിച്ചു. ജോ. സെക്രട്ടറി ആന്‍റണി കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.