You are Here : Home / USA News

ജൂൺ പത്താം തീയതി വൈഫൈ ന്യൂജേഴ്സിയിൽ.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, June 09, 2016 03:23 hrs UTC

ന്യൂജേഴ്സി: ആർ & ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും സംഘവും അവതരിപ്പുന്ന ഏറ്റവും പുതിയ സ്റ്റേജ് ഷോ വൈ ഫൈ, ന്യൂജേഴ്സിയിലെ ക്ലിഫ്ടൺ ഹൈ സ്ക്കൂളിൽ വച്ചു നടത്തപ്പെടുന്നു. ഈ വർഷത്തെ സ്റ്റേജ് ഷോകളിൽ ഉയർന്ന റേറ്റിംഗ് ലഭിച്ച വൈ ഫൈ ഇപ്പോൾ തന്നെ പത്തോളം സ്റ്റേജുകളിൽ അരങ്ങേറിക്കഴിഞ്ഞു. ഉണ്ണി മുകുന്ദനെ കൂടാതെ ശ്വത മേനോൻ, കലാഭവൻ ഷാജൻ, കൈലാഷ്, വിഷ്ണു പ്രിയ, പാർവതി നമ്പ്യാർ, ശ്രീധന്യ തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ ചലച്ചിത്ര താരങ്ങൾ വൈ ഫൈയിൽ പങ്കെടുക്കും. കാണികളെ പാട്ടിന്റെ പാലാഴിയിലൂടെ പോയ കാലത്തെ ഓർമ്മയിലൂടെയും പുതുപുത്തൻ പാട്ടിന്റെ ചടുലതയിലും ആറാടിക്കുവാൻ പ്രശസ്ത ഗായകൻ അൻവർ സാദത്ത് ഒരുക്കുന്ന ഗാനവിരുന്നും ഉണ്ടാകും. അമേരിക്കയിൽ വിവിധ സ്റ്റേജ് ഷോകൾ എത്തിച്ച ആർ & ടി പ്രൊഡക്ഷൻസിന് വേണ്ടി തോമസ് ഉമ്മൻ (ഷിബു) ആണ് പരിപാടിയുടെ പ്രൊമോട്ടർ. ന്യൂജേഴ്സിയിൽ നിന്നു തന്നെയുള്ള നീനാ ഫിലിപ്പും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ഷോയോട് അനുബന്ധിച്ചു ഉണ്ടാകും. അൻവർ സാദത്തിനൊപ്പം, ശ്രീനാഥ്, വൃന്ദ എന്നിവരാണ് മറ്റ് ഗായകർ. അനീഷ് കുറിയന്നൂർ, അഖിൽ, പ്രസാദ് മുഹമ്മ, സതീഷ് എന്നിവരടങ്ങുന്ന ബ്ലാക്ക് & വൈറ്റ് ടീമാണ് കോമഡി അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കു: ഷീല ശ്രീകുമാർ 732 925 8801, നീന ഫിലിപ്പ് 862 324 5868, ഷിബു 516 859 2531, ബോബി 646 261 6314, സിജി ജേക്കബ് 973 710 5779.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.