You are Here : Home / USA News

ജോണ്‍ ബ്രിട്ടാസിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അഭിനന്ദിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 09, 2016 11:55 hrs UTC

പിണറായി വിജയന്റെ നേതൃത്തത്തിലുള്ള പുതിയ മന്ത്രിസഭയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിതനായ മുന്‍നിര മാധ്യമ പ്രവര്‍ത്തകനും കൈരളി ടീവി മാനേജിംഗ് ഡയരക്ടറും അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോണ്‍ ബ്രിട്ടാസിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അഭിനന്ദിച്ചു . 'പുര്‍ണമായും ഇതൊരു ഹൊണററി , പ്രതിഫലം പറ്റാതെയുള്ള പദവി ആണന്നു അദ്ദേഹം പ്രസ് ക്ലബിനോട് പറഞ്ഞു'. ഇന്ത്യ പ്രസ് ക്ലബ് രുപികൃതമായ അന്ന് മുതല്‍ പ്രസ് ക്ലബ്ബിന്റെ സുഹൃത്തും വഴികാട്ടിയും ആകുന്ന ജോണ്‍ ബ്രിട്ടാസ്, തീര്‍ച്ചയായും ബ്രിട്ടാസിന് ലഭിച്ച ഈ പദവിയില്‍ ഞങ്ങളും സന്തോഷം പങ്കിടുന്നുവെന്നു ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങള്‍ പറഞ്ഞു . ഇടതു പക്ഷത്തെ അധികാരത്തില്‍ വരുവാന്‍ പിന്തുണച്ച തെരഞ്ഞടുപ്പ് പ്രചരണ വാചകമായ “ എല്‍ . ഡി . എഫ് വരും എല്ലാം ശരിയാകും ' എന്നത് ജോണ്‍ ബ്രിട്ടാസിന്റെ മനസ്സില്‍ ഉദിച്ച ആശയമായിരുന്നു. ഇന്ത്യ പ്രസ് ക്ലബ് 2008, 2013, 2015 വര്‍ഷങ്ങളില്‍ നടത്തിയ നാഷണല്‍ കോണ്‍ഫറന്‍സില്‍ ജോണ്‍ ബ്രിട്ടാസ് പങ്കടുത്തിരുന്നു. മാധ്യമ രംഗത്ത് തന്റെതായ കഴിവ് തെളിയിച്ച ജോണ്‍ ബ്രിട്ടാസിന് ബഹുമാന സൂചകമായി മാധ്യമ രത്‌ന പുരസ്‌കാരം നല്കി കഴിഞ്ഞവര്‍ഷം ഇന്ത്യ പ്രസ് ക്ലബ് ആദരിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.