You are Here : Home / USA News

ചുരുങ്ങിയ ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, June 10, 2016 11:06 hrs UTC

തിരുവനന്തപുരം സ്വദേശികളും സഹോദരന്മാരുമായ അരുണ്‍ ജോര്‍ജും അനൂപ് ജോര്‍ജും നേതൃത്വം നല്കുന്ന അവ്ന്‍ ഗാ ഇന്നോവേഷന്‍സ് രൂപം നല്കിയ, ചുരുങ്ങിയ ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രം ആഗോള ഊര്‍ജ മാര്‍ക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്ന് കരുതപ്പെടുന്നു. ഒരു പുതിയ ആപ്പിള്‍ ഐഫോണിന്റെ മാത്രം വിലയുള്ള ഈ കാറ്റാടി യന്ത്രം ഒരിക്കല്‍ വാങ്ങിച്ചു കഴിഞ്ഞാല്‍ 20 വര്‍ഷത്തേക്ക് ഗാര്‍ഹിക, വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമായി ഉത്പാദിപ്പിക്കും. കുറഞ്ഞ ചിലവില്‍, അതായത് ഏകദേശം $750 ഡോളര്‍ (50000 രൂപയ്ക്ക്) സാധാരണക്കാരിലും ഈ കാറ്റാടി യന്ത്രം എത്തിക്കാനാവുമെന്നതിനാല്‍ വിപ്ലവകരമായ കണ്ടുപിടിത്തമായി ഇത് ലോക ഊര്‍ജ മാര്‍ക്കറ്റിനെ കീഴടക്കുമെന്ന് ജോര്‍ജ് സഹോദരന്മാര്‍ പ്രതീക്ഷിക്കുന്നു.

 

 

ഒരു കിലോവാട്ടില്‍ തുടങ്ങി നൂറോ അതിലധികമോ കിലോവാട്ട് പവര്‍ കപ്പാസിറ്റികളില്‍ വരെ ലഭ്യമാക്കാനാകുന്ന ഈ കാറ്റാടി യന്ത്രം ഒരു കിലോവാട്ടിനു ദിവസം ഏകദേശം അഞ്ചു കിലോവാട്ട് അവര്‍ യൂണിറ്റ് വൈദ്യുതി വീതം ഏകദേശം മിനിമം രണ്ടു മുതല്‍ അഞ്ചു മീറ്റര്‍ പെര്‍ സെക്കന്റ് വേഗതയുള്ള കാറ്റുള്ള സ്ഥലങ്ങളില്‍ ഉത്പാധിപ്പിച്ചുനല്കും. 2015-ല്‍ യു എന്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (UNIDO)സും ഇന്ത്യ ഗവണ്മെന്റ് മിനിസ്ട്രി ഓഫ് എം എസ് എം ഈ ഉം കൂടി നടത്തിയ “'ഗ്ലോബല്‍ ക്ലീന്‍ടെക് ഇന്നൊവേഷന്‍ പ്രോഗ്രാമി'ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 20 ക്ലീന്‍ ടെക് ഇന്നൊവേഷന്‍സില്‍ ഒന്നായി ഇതിനെ തിരഞ്ഞെടുത്തിരുന്നു. കുറഞ്ഞ ചിലവില്‍ ശുദ്ധമായ ഊര്‍ജം ജനങ്ങളിലെത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അരുണും അനൂപും പറയുന്നു. ഇതിനു മെയിന്റനന്‍സ് ചിലവുകളും കാര്യമായി വരുന്നില്ല. ഗ്ലോബല്‍ വിന്റ് എനര്‍ജി കൗണ്‍സിലിന്റെ കണക്കു പ്രകാരം കാറ്റാടി ഊര്‍ജ മാര്‍ക്കറ്റില്‍ ഇന്ത്യക്ക് ചൈനയ്ക്കും അമേരിക്കയ്ക്കും ജര്‍മനിക്കും പിന്നില്‍ നാലാം സ്ഥാനമാണുള്ളത്. ചെറു കാറ്റാടി ഊര്‍ജത്തിന്റെ പൂര്‍ണമായ സാധ്യതകളെ പ്രയോജനപ്പെടുത്തുവാന്‍ നിലവിലെ ഉയര്‍ന്ന വിലയും, സര്‍ക്കാര്‍ പോളിസികളുടെയോ ബോധവല്‍കരണത്തിന്റെയോ അഭാവത്തില്‍ ഇന്ത്യക്കിനിയും സാധിച്ചിട്ടില്ല.

 

 

പക്ഷെ ഇപ്പോള്‍ വിപ്ലവകരമായ ഈ കുറഞ്ഞ വിലയ്ക്ക് താമസിയാതെ ഇത് ഇനി ലഭ്യമായി തുടങ്ങും എന്നത് ഈ രംഗത്ത് പ്രതീക്ഷ ഉയര്‍ത്തുന്ന കാര്യമാണ്. ഇന്ത്യയെ സംബന്ധിച്ച് ഗ്രാമീണ പ്രദേശങ്ങളിലും മറ്റും മൂന്നിലൊന്നു ഭാഗം ജനവിഭാഗങ്ങള്‍ക്കും വൈദ്യുതി ലഭ്യമല്ല, പവര്‍ കട്ട് പ്രശ്‌നങ്ങള്‍ വേറെയും. അവ്ന്‍ ഗാ ഇന്നൊവേഷന്‍സ് ആദ്യത്തെ കാറ്റാടി യന്ത്രം തിരുവനന്തപുരം വെട്ടുകാട് പള്ളിയില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ പുതിയതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന പള്ളിയുടെ ബുക്ക് സ്‌റ്റൊറിലെ ലൈറ്റും ഫാനും കാറ്റാടി വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പ്രകൃതിക്ക് ദോഷവും പണച്ചിലവും എന്നത് കൂടാതെ വായു മലിനീകരണം വഴി മനുഷ്യരുടെ ആരോഗ്യത്തിനു ഹാനികരം എന്ന യാഥാര്‍ഥ്യം അരുണ്‍ ചൂണ്ടിക്കാണിക്കുന്നു. അവന്‍ ഗാ ഇന്നൊവെഷന്‍സിനു യു എസ് വൈറ്റ് ഹൗസ് അംഗീകാരം ജൂണ്‍ 1-2 തീയതികളില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഏഴാമത് ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയലില്‍ (CEM7). പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏക ഇന്ത്യന്‍ ക്ലീന്‍ എനര്‍ജി കമ്പനിയാണ് അവന്‍ ഗാ. 24 രാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ മന്ത്രിമാരുടെയും കമ്പനികളുടെയും ഫോറം ആണ്7.

 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികളും സംഘടനകളും ആഗോളതലത്തില്‍ ക്ലീന്‍ എനര്‍ജി ലക്ഷ്യമിട്ടുള്ള ഭാവിക്കായി ഈ എക്‌സിബിഷനില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം ന്യൂ യോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് നിവാസിയും മലയാളിയും ആയ സണ്ണി ജോര്‍ജും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയലിനോട് അനുബന്ധിച്ച് യു എസ് വൈറ്റ് ഹൗസില്‍ 24 രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരും ഇന്ത്യയുടെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മിനിസ്റ്റര്‍ ഹര്‍ഷവര്‍ധന്‍, ബില്‍ ഗയിറ്റ്‌സ്, സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നീ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

 

 

യു എസ് വൈറ്റ് ഹൗസ് നടത്തിയ ഈ ഔദ്യോഗിക ചടങ്ങില്‍ 'ഐ.എസ്. ഓ 50001'എന്ന പുതിയ വ്യവസായ ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്ട്, ഫേസ്ബുക്ക്, സംസങ്ങ്, സ്റ്റന്‍ഫൊര്‍ദ് യുനിവേഴ്‌സിറ്റി തുടങ്ങി അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനങ്ങളോടൊപ്പം കേരളത്തില്‍നിന്നുള്ള ഏക ഇന്ത്യന്‍ സ്ഥാപനമായ അവ്ന്‍ ഗാ ഇന്നൊവേഷന്‍സ്‌ന്റെ പദ്ധതികളെ കുറിച്ചും വൈറ്റ് ഹൗസ് ഇറക്കിയ ഔദ്യോഗിക വാര്‍ത്താ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചത് അവന്‍ ഗായ്‌ക്കൊപ്പം കേരള സംസ്ഥാനത്തിനും അഭിമാനിക്കത്തക്ക നേട്ടമായി. ഈ പുതിയ എനര്‍ജി മാനേജ്മന്റ് ക്യാംമ്പൈനിനു ലോകമാകമാനം പ്രചാരം നല്കാന്‍ രൂപികരിച്ച പുതിയ അന്താരാഷ്ട്ര ഊര്‍ജ സംരക്ഷണ ഗ്രൂപായ ''െ്രെഡവ് ടു 50001'' ല്‍ (വേേു://റൃശ്‌ലീേ50001.ീൃഴ/) അമേരിക്കയിലെ ഏറ്റവും വലിയ ഊര്‍ജ കമ്പനിയായ 'പസിഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കമ്പനി', മറ്റു ആഗോള കമ്പനികളായ “'സംസുങ്ങ്', 'എല്‍ ജീ', എന്നിവയോടൊപ്പം ഇന്ത്യയില്‍നിന്നുള്ള ഏക കമ്പനിയായ 'അവ്ന്‍ ഗാ ഇന്നോവേഷന്‍സും' ചേര്‍ന്ന് ഈ ഗ്രൂപിന്റെ ലോകത്തിലെ ആദ്യ ആറു സ്ഥാപക കമ്പനികളില്‍ ഒന്നാകാന്‍ കഴിഞ്ഞു എന്ന മറ്റൊരു അപൂര്‍വ നേട്ടവും കേരളത്തിലെ ഈ ക്ലീന്‍ എനര്‍ജി സ്റ്റാര്‍ട്ട്അപ്പ് കമ്പനി കൈവരിച്ചു.

 

 

 

ഇപ്പോള്‍ ഈ മാസം മദ്ധ്യേ നടക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് ഗോള്‍ ലീഡര്‍സ് സമ്മിറ്റിലെയ്ക്കു ക്ഷണം സ്വീകരിച്ചു ന്യൂ യോര്‍ക്കില്‍ എത്തിയിരിക്കുകയാണ് അരുണ്‍ ജോര്‍ജ്. ഇന്ത്യക്ക് പുറമേ ഗള്‍ഫ്, അമേരിക്ക, യൂറോപ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളില്‍നിന്നു നിന്ന് 250 മെഗാ വാട്ടിലധികം, ഏകദേശം ആയിരത്തി ഇരുന്നൂറ് കോടിയോളം മൂല്യം വരുന്ന അനവധി ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായി അരുണ്‍ ജോര്‍ജ് പറയുന്നു. ഇവരുടെ കമ്പനിയില്‍ മുതല്‍ മുടക്കാന്‍ സിലിക്കന്‍ വാലിയിലെ ആപ്പിള്‍, ഗൂഗിള്‍, ടെസ്ല എന്നീ കമ്പനികളുടെ പ്രാരംഭഘട്ടത്തില്‍ മുതല്‍ മുടക്കിയ 'സെക്കോയ കാപിറ്റല്‍' എന്ന അതിപ്രശസ്ത വെഞ്ചര്‍ കാപിറ്റല്‍ കമ്പനി തൊട്ടു കേരളത്തിലെ മറ്റു ചെറിയ െ്രെപവറ്റ് നിക്ഷേപകര്‍ വരെ മുന്നോട്ടു വന്നിരിക്കുകയാണ്. ഇതില്‍ നിന്നും ഏറ്റവും അനുയോജ്യരായ നിക്ഷേപകരെ തിരഞ്ഞെടുത്തു മാനുഫാക്ചറിംഗ് തുടങ്ങാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഇവര്‍.

 

 

കോവളം മുന്‍ എം എല്‍ എ അഡ്വ ജോര്‍ജ് മേര്‍സിയെറിന്റെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട്. ബാങ്ക് മാനജേരും നിലവിലെ തിരുവനന്തപുരം ജില്ല സഹകരണ ബാങ്കിലെ ഡയറക്ടറുമായ പ്രസന്ന കുമാരിയുടെയും മക്കളാണ് അരുണ്‍ ജോര്‍ജും അനൂപ് ജോര്‍ജും. വിവരങ്ങള്‍ക്ക് ബന്ധപെടുക: arun.silver@gmail.com, www.avantgardeinnovations.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.