You are Here : Home / USA News

എന്‍.വൈ.എം.എസ്.സി സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 11, 2016 11:56 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമായ എന്‍.വൈ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ലീഗിന്റെ അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തോടെ സമാപിച്ചു. ഫ്രാങ്ക് പടവന്‍ ഹൈസ്കൂളില്‍ വച്ചു നടന്ന മത്സരങ്ങളില്‍ 21- 19, 21- 20 എന്ന സ്‌കോറുകള്‍ക്ക് എബി & അജയ് ടീം, അനീഷ് & പ്രതീഷിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. എന്‍.വൈ സ്മാഷേഴ്‌സിന്റെ ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. എന്‍.വൈ.എം.എസ്.സി പ്രസിഡന്റ് ഈപ്പന്‍ ചാക്കോ സമ്മാനദാനം നിര്‍വഹിച്ചു. ഷിബു & ഷിനോ ടീം മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.